ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലെ ബാ​ൽ​ക്ക​ണി​യി​ൽ കു​ടു​ങ്ങി​യ പൂ​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വീ​ണ് ച​ത്തു
Wednesday, August 1, 2018 12:05 PM IST
ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ മു​ക​ളി​ലെ ബാ​ൽ​ക്ക​ണിയി​ൽ കു​ടു​ങ്ങി​യ പൂ​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ താ​ഴേ​ക്കു വീ​ണ് ച​ത്തു. സിം​ഗ​പ്പൂ​രി​ലെ ജു​റോം​ഗി​ലാ​ണ് സം​ഭ​വം. പ​തി​നൊ​ന്ന് നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ലാ​യി​രു​ന്നു പൂ​ച്ച ര​ക്ഷ​പെ​ടു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ധം കു​ടു​ങ്ങി​യ​ത്.

സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ലൊ​രാ​ൾ വ​ല ഉ​പ​യോ​ഗി​ച്ച് പൂ​ച്ച​യെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ പൂ​ച്ച വ​ല​യി​ൽ നി​ന്നും പുറത്തേക്കു വീഴുകയായിരുന്നു. നി​ല​ത്തു വീ​ണ പൂ​ച്ച ചാ​കു​ക​യും ചെ​യ്തു.സ​മ​യ​ത്ത് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.