റെഡ് കാർപ്പെറ്റിലെ സുന്ദരികൾക്കു പകരം ഇനി ഡ്രോൺ
Saturday, June 9, 2018 12:06 PM IST
ഫാ​ഷ​ൻ ഷോ​ക​ൾ​ക്ക് പു​തി​യ മാ​നം പ​ക​ർ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ൽ വ്യ​ത്യ​സ്ത ഫാ​ഷ​ൻ ഷോ ​ന​ട​ന്നു. റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ ക്യാ​റ്റ്‌​വാ​ക്ക് ന​ട​ത്തു​ന്ന സു​ന്ദ​രി​മാ​ർ​ക്കു പ​ക​രം ഡ്രോ​ണു​ക​ളാ​ണ് പു​തി​യ വ​സ്ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ക്യാ​റ്റ്‌​വാ​ക്കി​നു സ​മാ​ന​മാ​യി വ​സ്ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഡ്രോ​ണു​ക​ളു​ടെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ ത​രം​ഗ​മാ​യി. പ​റ​ക്കു​ന്ന ഡ്രോ​ണു​ക​ളി​ൽ വ​സ്ത്രം തൂ​ക്കി​യാ​യി​രു​ന്നു ഈ ​പ്ര​ത്യേ​ക ഫാ​ഷ​ൻ ഷോ ​ന​ട​ത്തി​യ​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ ഈ ​പ്ര​ത്യേ​ക ഫാ​ഷ​ൻ ഷോ​യെ​ക്കു​റി​ച്ച് ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളും ട്വി​റ്റ​റി​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. സൗ​ദി അ​റേ​ബ്യ​യി​ലെ ഫാ​ഷ​ൻ ഷോ ​ഒ​രു പ്രേ​ത സി​നി​മ കാ​ണു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നെ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്. റം​സാ​ൻ മാ​സ​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ത​ര​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ ഫാ​ഷ​ൻ ഷോ ​സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ദ ​ന്യൂ​സ് അ​റ​ബ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇവിടെ ആ​ദ്യ​മാ​യാണ് ഫാ​ഷ​ൻ ഷോ​ക​ളി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ലാ​ണ് സൗ​ദി​യി​ൽ ആ​ദ്യ ഫാ​ഷ​ൻ വീ​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്. റി​യാ​ദി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സു​ന്ദ​രി​ക​ൾ ചു​വ​ടു​വ​ച്ച​പ്പോ​ൾ വ​നി​ത​ക​ൾ മാ​ത്ര​മാ​യി​രു​ന്നു കാ​ണി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.