ഡി​സി​ഷ​ൻ പെ​ൻ​ഡിം​ഗ്; ലോ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ നി​ന്നും ത​ത്സ​മ​യം ഒ​രു പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന
Sunday, July 15, 2018 11:44 AM IST
ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ര​ണ്ടാം ഏ​ക​ദി​ന മ​ത്സ​രം ന​ട​ന്ന ലോ​ഡ്സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്ര​ണാ​യ​ഭ്യ​ർ​ത്ഥ​ന​യു​ടെ മ​നോ​ഹ​ര​ദൃ​ശ്യ​ങ്ങ​ളാ​ണ് ലോ​കം നെ​ഞ്ചോ​ട് ചേ​ർ​ത്തു​വെ​യ്ക്കു​ന്ന​ത്. സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​മ​റാ​മാ​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇടപെടലിൽ ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും പി​ന്നീ​ട് ലോ​കം മു​ഴു​വ​നും ഈ ​സു​ന്ദ​ര​നി​മി​ഷ​ങ്ങ​ൾ കാ​ണു​വാ​ൻ സാ​ധി​ച്ചു.

കൂ​ടെ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യോ​ടാ​ണ് ഇ​ദ്ദേ​ഹം പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ​ത്. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കാ​മ​റാ​മാ​ൻ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും സ്റ്റേ​ഡി​യ​ത്തി​ലെ സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട് പെ​ണ്‍​കു​ട്ടി സ്ത​ബ്ദ​യാ​യി നി​ന്ന​പ്പോ​ൾ ഡി​ആ​ർ​എ​സി​ന് സ​മാ​ന​മാ​യി ഡി​സി​ഷ​ൻ പെ​ൻ​ഡിം​ഗ് എ​ന്ന് എ​ഴു​തി​കാ​ണി​ക്കു​ക​യും ചെ​യ്തു.



സ​ന്തോ​ഷ​പൂ​ർ​വം പെ​ണ്‍​കു​ട്ടി പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന സ്വീ​ക​രി​ച്ച​പ്പോ​ൾ ഷീ ​സെ​ഡ് യേ​സ് എ​ന്നും എ​ഴു​തി​കാ​ണി​ച്ചു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഈ ​സം​ഭ​വം ക​ണ്ട് ക​ര​ഘോ​ഷം മു​ഴ​ക്കു​ന്ന​തും കാ​ണാം. പി​ന്നീ​ട് സ്കൈ ​സ്പോ​ർ​ട്സ് ക്രി​ക്ക​റ്റ് ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ദൃ​ശ്യ​ങ്ങ​ൾ ലോ​കം മു​ഴു​വ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.