ഹർദിക്കിനൊപ്പമുള്ള അജ്ഞാതസുന്ദരി ആര്? തലപുകച്ച് സോഷ്യൽ മീഡിയ
ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ് ക്രിക്കറ്റ് ആരാധകരുടെ ഹീറോ. നവമാധ്യമങ്ങളിലടക്കം ഹർദിക്കിന്‍റെ ആരാധകരുടെ എണ്ണം വൻ തോതിൽ വർധിച്ചു. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അഭിനന്ദനങ്ങളുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലിയടക്കം രംഗത്തെത്തിയതോടെ യുവതാരത്തിന്‍റെ "ഡിമാന്‍റ്' കൂടി.

ഇതിനു പിന്നാലെ ഹർദിക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ആരാണ് ആ സുന്ദരിയെന്നറിയാനായി ആരാധകരുടെ തിരക്ക്. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്നുവരെ അഭ്യൂഹങ്ങൾ ഉയർന്നു.

ചിത്രത്തിനു താഴെ വന്ന കമന്‍റുകളിൽ ഏറെയും "ഇതാരാണ്?' എന്ന ചോദ്യം തന്നെ. കമന്‍റിട്ടിരിക്കുന്നവരിൽ ഏറെയും പെൺകുട്ടികളും. എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും ഹർദിക് ഇതുവരെ മറുപടി നൽകിയിട്ടില്ല. താരം മൗനം വെടിയുന്നതും കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

😍😍😍 @hardikpandya_official @hardikpandya_official

A post shared by Hardik Pandya (@hardikpandya_official) on