മ്യൂ​സി​യ​ത്തി​ൽ​നി​ന്ന് പു​രാ​വ​സ്തു മോ​ഷ​ണം പോ​യി; "മി​ല്ല്യ​ണ​യ​ർ’ ക​ള്ള​നെ​ക​ണ്ട് പോ​ലീ​സ് ഞെ​ട്ടി
Sunday, July 15, 2018 3:11 PM IST
ന്യൂ​ഡ​ൽ​ഹി​യി​ലെ ദേ​ശീ​യ മ്യൂ​സി​യ​ത്തി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന പു​രാ​വ​സ്തു മോ​ഷ​ണം പോ​യി. തൊ​ട്ടു​പി​ന്നാ​ലെ അ​ധി​കൃ​ത​ർ ക​ള്ള​നെ​യും ക​ണ്ടെ​ത്തി. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഓ​ൾ​ഡു​വാ​യ് ഹാ​ൻ​ഡ് ആ​ക്സാ​ണ് ജൂ​ണ്‍ 24-ന് ​മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​യു​ട​ൻ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ സ​മീ​പി​ച്ചു. പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നു ക​ള്ള​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞു. ഗു​രു​ഗ്രാം സ്വ​ദേ​ശി​യാ​യ ഉ​ദ​യ് ര​ത്ര എ​ന്ന ല​ക്ഷാ​ധി​പ​തി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​ത്രി ഗു​രു​ഗ്രാ​മി​ലെ വീ​ട്ടി​ൽ​നി​ന്ന് ഉ​ദ​യ് ര​ത്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ര​ത്ര നാ​യ്ക്ക​ളെ അ​ഴി​ച്ചു​വി​ട്ട​ശേ​ഷം അ​ടു​ത്ത ദി​വ​സം രാ​വി​ലെ തി​രി​ച്ചു​വ​രാ​ൻ പോ​ലീ​സ് സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ പോ​ലീ​സ് വീ​ടി​നു സ​മീ​പം ഒ​ളി​ച്ചി​രു​ന്നു. രാ​ത്രി വീ​ട്ടി​ന്‍റെ പി​ൻ​വാ​തി​ൽ​വ​ഴി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ പോ​ലീ​സ് ര​ത്ര​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പോ​ലീ​സി​നെ ക​ണ്ട് നാ​യ്ക്ക​ളെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ ര​ത്ര ശ്ര​മി​ച്ചെ​ങ്കി​ലും ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ത്തി​ൽ പോ​ലീ​സ് ര​ത്ര​യെ കു​ടു​ക്കി.

മോ​ഷ​ണം പോ​യ ഓ​ൾ​ഡു​വാ​യ് ഹാ​ൻ​ഡ് ആ​ക്സ് ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. 15 ല​ക്ഷം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​താ​ണ് ര​ത്ര മോ​ഷ്ടി​ച്ച ഹാ​ൻ​ഡ് ആ​ക്സ്. ഇ​തി​ന് വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കും.

ഇ​ത് ആ​ദ്യ​മാ​യ​ല്ല ര​ത്ര കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 2006ൽ 20 ​വ​ർ​ഷ​മാ​യി ല​ണ്ട​നി​ൽ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ര​ത്ര​യെ, ബ്രി​ട്ട​ൻ ഇ​ന്ത്യ​യി​ലേ​ക്കു നാ​ടു​ക​ട​ത്തു​ക​യാ​യി​രു​ന്നു. 2006-ൽ ​അ​ന്ന​ത്തെ യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജോ​ണ്‍ കെ​റി ത​ങ്ങി​യ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലി​ലേ​ക്കു ബ്ലേ​ഡു​മാ​യി എ​ത്തി​യും ര​ത്ര പോ​ലീ​സ് പി​ടി​യി​ലാ​യി. ഇ​തേ​വ​ർ​ഷം ത​ന്നെ വി​ദേ​ശ​മ​ദ്യം മോ​ഷ്ടി​ച്ച കേ​സി​ലും ര​ത്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.