വിശ്വവിഖ്യാതമായ നഖം മുറിക്കാനൊരുങ്ങി ചിലാൽ
Thursday, July 12, 2018 9:35 AM IST
ന​​​ഖം നീ​​​ട്ടി​​​വ​​​ള​​​ർ​​​ത്തി റി​​​ക്കാ​​​ർ​​​ഡ് നേ​​​ടി​​​യ ഇ​​​ന്ത്യ​​​യു​​​ടെ ന​​​ഖ​​​മ​​​നു​​​ഷ്യ​​​ൻ ന​​​ഖം വെ​​​ട്ടാ​​​നൊ​​​രു​​​ങ്ങു​​​ന്നു. എ​​​ൺ​​​പ​​​ത്തി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ ശ്രീ​​​ധ​​​ർ ചി​​​ലാ​​​ൽ ആ​​​ണ് 66 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം ന​​​ഖം വെ​​​ട്ടു​​​ന്ന​​​ത്. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും നീ​​​ള​​​മു​​​ള്ള കൈ​ ​​ന​​​ഖ​​​മെ​​​ന്ന ഗി​​​ന്ന​​​സ് റി​​​ക്കാ​​​ർ​​​ഡി​​​ന് ഉ​​​ട​​​മ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം.

പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള അ​​​വ​​​ശ​​​ത​​​ക​​​ൾ​​​കൊ​​​ണ്ടാ​​​ണ് താ​​​ൻ ന​​​ഖം വെ​​​ട്ടു​​​ന്ന​​​തെ​​​ന്നു ചി​​​ലാ​​​ൽ പ​​​റ​​​ഞ്ഞു. ചി​ലാ​ലി​ന്‍റെ കൈ​യ്യി​ലെ ന​ഖ​ങ്ങ​ളു​ടെ ആ​കെ നീ​ളം 909 സെ​ന്‍റീ​മീ​റ്റ​ർ ആ​ണ്. ഇ​തി​ൽ ത​ള്ള​വി​ര​ലി​ലെ ന​ഖ​മാ​ണ് ഏ​റ്റ​വും നീ​ള​മു​ള്ള​ത്. ഇ​തി​ന് 197.8 സെ​ന്‍റിമീ​റ്റ​ർ നീ​ള​മു​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടൈം ​​​സ്ക്വ​​​യ​​​റി​​​ലു​​​ള്ള മ്യൂ​​​സി​​​യ​​​ത്തി​​​ൽ​​​വ​​​ച്ചാ​​​ണ് ചി​​​ലാ​​​ലി​​​ന്‍റെ ന​​​ഖം​​​വെ​​​ട്ട​​​ൽ ന​​​ട​​​ത്തു​​​ക. ച​​​ട​​​ങ്ങി​​​നു ​ശേ​​​ഷം ഈ ​​​മ്യൂ​​​സി​​​യ​​​ത്തി​​​ൽ​​ത്ത​​​ന്നെ ചി​​​ലാ​​​ലി​​​ന്‍റെ കൈ​​​ന​​​ഖം സൂ​​​ക്ഷി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.