ഇതാണ് സീറ്റ്ബെൽറ്റ് ധരിക്കണമെന്നു പറയുന്നത്; ഞെട്ടിക്കുന്ന വീഡിയോ
Sunday, October 15, 2017 1:04 AM IST
യാ​ത്ര​ക്കി​ടെ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കു​ന്ന​ത് ത​ന്‍റെ ജീ​വ​ന്‍റെ സു​ര​ക്ഷ​യ്ക്കാ​ണെ​ന്ന് ക​രു​താ​തെ ഒ​രു ച​ട​ങ്ങാ​യി മാ​ത്രം ചെ​യ്യു​ന്ന ഓ​രോ​രു​ത്ത​ർ​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ് പേ​ടി​പ്പെടു​ത്തു​ന്ന ഈ ​വീ​ഡി​യോ.

ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള സൂ​സ്ഹൂ ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ യാ​ത്ര​ക്കാ​രു​മാ​യി ഒ​രു ബ​സ് പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം കാ​ണു​ന്ന​ത്. പെ​ട്ടെന്ന് ഒ​രു കാ​ർ ബ​സി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കുന്നു. കാറിനെ ഇടിക്കാതിരിക്കാൻ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​പ്പോ​ൾ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​രു​ന്ന യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ളൊ​ന്നും കൂ​ടാ​തെ ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രു​ന്ന​വ​ർ സീറ്റിൽ നി​ന്നും തെ​റി​ച്ചു പോ​കു​ന്ന​തും അ​തി​ലൊ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ബ​സി​ലെ സി​സി​ടി​വി​ കാമറയി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.