പേരക്കുട്ടിക്കൊ​പ്പം പന്തുത​ട്ടി മു​ഖ്യ​മ​ന്ത്രി, അ​ർ​ജ​ന്‍റീ​ന ഫാനായി മ​ണി​യാ​ശാ​ൻ; കാ​ൽ​പ്പ​ന്ത് ആ​വേ​ശ​ത്തി​ൽ കേ​ര​ളം
Thursday, June 14, 2018 12:28 PM IST
കാ​ൽ​പ്പ​ന്തി​ന്‍റെ ആ​ഘോ​ഷ​രാ​വു​ക​ൾ​ക്ക് ആ​രം​ഭ​മാ​യി. ലോ​കം റഷ്യയിലെ ഒരു പന്തിലേക്കു ചുരുങ്ങിയിരി​ക്കു​ന്നു. ലോ​കം മു​ഴു​വ​ൻ ആവേശത്തോടെ കാ​ണു​ന്ന ഫു​ട്ബോ​ൾ ലോ​ക​ക​പ്പ് മാ​മാ​ങ്ക​ത്തെ വരവേല്ക്കാൻ നമ്മുടെ കൊച്ചുകേരളവും ഒരുങ്ങിക്കഴിഞ്ഞു. ചെ​റു​ഗ്രാ​മ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന നൂ​റുക​ണ​ക്കി​ന് ബാ​ന​റു​ക​ളും ഫ്ള​ക്സു​ക​ളും തന്നെ അതിന് തെളിവാണ്.

ഇ​പ്പോ​ഴി​താ കേ​ര​ള യു​വ​ത​യു​ടെ ഫു​ട്ബോ​ൾ പ്രേ​മ​ത്തി​നൊ​പ്പം ചേ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കൊ​ച്ചു മ​ക​ൻ ഇ​ഷാ​നൊ​പ്പം ഫു​ട്ബോ​ൾ പ​ന്ത് ത​ട്ടു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ചാ​ണ് അ​ദ്ദേ​ഹം ഈ ​കാ​യി​ക​മാ​മാ​ങ്ക​ത്തോ​ടു​ള്ള ത​ന്‍റെ ഇ​ഷ്ടം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.



ഒ​പ്പം വൈ​ദ്യു​ത​മ​ന്ത്രി എം.​എം. മ​ണി​യും ഒ​രു ചി​ത്രം പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ച​ങ്കി​ടി​പ്പാ​ണ് അ​ർ​ജ​ന്‍റീ​ന എ​ന്ന കു​റി​പ്പോ​ടെ അ​വ​രു​ടെ ജ​ഴ്സി അ​ണി​ഞ്ഞ് പന്തുതട്ടുന്ന ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.