റോഡ് വികസിപ്പിക്കുവാൻ ഷീറോസിനെ പെരുവഴിയിലാക്കി
Wednesday, July 18, 2018 9:53 AM IST
ഷീ​റോ​സ് ക​ഫേ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​ക​ളാ​യ ധീ​ര വ​നി​ത​ക​ൾ ന​ട​ത്തു​ന്ന ക​ഫേ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ ഷീ​റോ​സി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ത്ര ശു​ഭ​ക​ര​മ​ല്ല. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് ജോ​ലി ന​ല്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച​താ​ണ് ഷീ​റോ​സ് ക​ഫേ.

എ​ന്നാ​ലി​പ്പോ​ൾ റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഫേ​യു​ടെ ഒ​രു ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം ആ​ഗ്രാ മു​നിസി​പ്പാ​ലി​റ്റി പൊ​ളി​ച്ചു​നീ​ക്കി. വ​ഴി​യ​രി​കി​ലെ ഒ​രു ചെ​റി​യ മു​റി വാ​ട​ക​യ്ക്കെ​ടു​ത്ത് ക​ഫേ ന​ട​ത്തി​യി​രു​ന്ന വ​നി​ത​ക​ൾ​ക്കു കി​ട്ടി​യ വ​ലി​യൊ​രു അ​ടി​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഈ ​നീ​ക്കം.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പ​ത്തു പേ​രും അ​വ​രു​ടെ കു​ടും​ബാംഗ​ങ്ങ​ളു​മാ​ണ് ഷീ​റോ​സ് ഹാം​ഗ് ഒൗ​ട്ട് ക​ഫേ​യെ ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ മ​രു​ന്നി​നും ശ​സ്ത്ര​ക്രി​യ​യ്ക്കു​മെ​ല്ലാം ആ​വ​ശ്യ​മാ​യ തു​ക​യും ഈ ​വ​രു​മാ​ന​ത്തി​ൽ​നി​ന്നാ​ണ് നീ​ക്കി വ​യ്ക്കു​ന്ന​ത്- ക​ഫേ​യു​ടെ മാ​നേ​ജ​രാ​യ രൂ​പ പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യം വ​ച്ച് ക​ഫേ​യി​ൽ സ്ഥ​ല​സൗ​ക​ര്യം വ​ള​രെ പ​രി​മി​ത​മാ​ണെ​ന്നും അ​തി​ഥി​ക​ൾ​ക്ക് ഇ​തു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നും രൂ​പ കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​വ​ർ ആ​രം​ഭി​ച്ച ഷീ​റോ​സ് ഹോ​മി​ന്‍റെ ന​ട​ത്തി​പ്പി​നു​ള്ള പ​ണ​വും ക​ഫേ​യു​ടെ വ​രു​മാ​ന​ത്തി​ൽ​നി​ന്നാ​ണ് വ​ക​യി​രു​ത്തു​ന്ന​ത്.

മ​റ്റ് ഉ​പ​ജീ​വ​ന​മാ​ർ​ഗ​മൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ൽ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ക​ഫേ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സ്ഥ​ലം ന​ല്ക​ണ​മെ​ന്ന് ഷീ​റോ​സ് അം​ഗ​ങ്ങ​ൾ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.