"ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യാ​ൽ വീ​ട് ത​ക​രും'; ഹോ​സ്റ്റ​ലി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​നി​ക​ളെ നാ​ട്ടു​കാ​ർ മ​ർ​ദ്ദി​ച്ചു
Sunday, August 19, 2018 10:06 AM IST
പ്ര​ള​യത്തെത്തുടർന്ന് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ കു​ടു​ങ്ങിക്കിടക്കുന്ന പെ​ണ്‍​കു​ട്ടി​ക​ളെ കാ​യി​ക​മാ​യി കൈ​കാ​ര്യം ചെ​യ്ത് നാ​ട്ടു​കാ​ർ. ചെ​ങ്ങ​ന്നൂ​ർ എ​ര​മ​ല്ലൂ​ർ ശ്രീ അ​യ്യ​പ്പ ആ​ർ​ട്ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളെ​യാ​ണ് നാ​ട്ടു​കാ​ർ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്.

ഹോ​സ്റ്റ​ലി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​നി​ക​ളെ എ​യ​ർ​ലി​ഫ്റ്റ് ചെ​യ്ത് ര​ക്ഷി​ക്കു​ന്ന​തി​ന് ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഹെ​ലി​കോ​പ്റ്റ​ർ എ​ത്തി​യാ​ൽ വീ​ടു​ക​ൾ ത​ക​രു​മെ​ന്ന് പ​റ​ഞ്ഞാ​ണ് സ്ത്രീ​ക​ളു​ൾ​പ്പ​ടെ​യു​ള്ള നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തി വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ക്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക​ളെ ക​സേ​ര കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യും അ​വ​രു​ടെ വ​സ്ത്രം കീ​റു​ക​യും അസഭ്യം പറയുകയും ചെയ്തതായും പരാതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.