പോസ്റ്റർ കണ്ടിട്ട് വ്യത്യസ്തമായ ചിത്രമെന്ന് തോന്നുന്നുവെന്ന് ആരാധകൻ; ഒ​ട്ടി​ച്ച​വ​ന് ന​ല്ല​ത് മാ​ത്രം വ​രു​ത്ത​ണേ​യെ​ന്ന് ടോ​വിനോ
Monday, July 30, 2018 12:46 PM IST
ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​യ വി​ഷ്ണു നാ​രാ​യ​ണ്‍ ചി​ത്രം മ​റ​ഡോ​ണ മി​ക​ച്ച അഭിപ്രായം നേടി തീ​യ​റ്റ​റു​ക​ളി​ൽ മുന്നേറുക​യാ​ണ്. ഇ​പ്പോ​ഴി​താ ടോ​വി​നോ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വച്ച, മറഡോണയുടെ ഒ​രു പോ​സ്റ്റ​റാ​ണ് ഏ​റെ ച​ർ​ച്ച​യ്ക്കു വ​ഴി​വെ​യ്ക്കു​ന്ന​ത്. ടോ​വി​നോ​യു​ടെ ത​ല​യും ഉടലും മാ​റ്റിയാണ് ഈ ​പോ​സ്റ്റ​ർ ഒ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ പാ​ര​ഡീസോ ക്ല​ബ് എ​ന്ന ഫേ​സ്ബു​ക്ക് ഗ്രൂ​പ്പി​ൽ ഒ​രാ​ൾ ഇതു പ​ങ്കു​വെ​ച്ച​തോടെ സംഗതി വൈറലായി. "പ​ട​ത്തെപ്പ​റ്റി പോ​സി​റ്റീ​വ് റി​വ്യു ആ​ണ് കേ​ട്ട​ത്. ഇ​പ്പോ ഈ ​പോ​സ്റ്റ​ർ ക​ണ്ട​പ്പോ മ​ന​സി​ലാ​യി വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​മാ​ണ്...​ഇ​ന്ന് കാ​ണ​ണം.' എ​ന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഗ്രൂപ്പിൽ ഇട്ടത്.

ഈ ​ചി​ത്രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ടോ​വി​നോ ത​ന്‍റെ ഫേസ്ബുക്ക് പേ​ജി​ൽ ഈ ​പോ​സ്റ്റ​റി​ന്‍റെ ചി​ത്രം പ​ങ്കു​വച്ചു. "അ​തെ, മ​റ​ഡോ​ണ ത​ല​തെ​റി​ച്ചൊ​രു ത​ല​വ​നാ...(​ഇ​നി​യും ഉ​രു​ണ്ടാ​ൽ ചെ​ളി പു​ര​ളും.) പോ​സ്റ്റ​ർ ഇ​ങ്ങ​നെ ഒ​ട്ടി​ച്ച​വ​ന് ന​ല്ല​ത് മാ​ത്രം വ​രു​ത്ത​ണേ..' എ​ന്ന് കു​റി​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.