കൈ​യ്യെ​ത്തും ദൂ​ര​ത്തു നി​ന്നും മ​ര​ണ​ത്തെ ഓ​ടി​ച്ചു സൂ​പ്പ​ർ ഹീ​റോ​യാ​യി ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ
Tuesday, May 8, 2018 12:06 PM IST
ക​ണ്‍​മു​ന്പി​ൽ സ്വ​ന്തം മ​ര​ണ​ത്തെ കാ​ണും നേ​രം യാ​തൊ​രു പ​രി​ച​യ​വു​മി​ല്ലാ​ത്ത​വ​രാ​കാം ആ ​ജീ​വ​ൻ തി​രി​കെ പി​ടി​ക്കു​വാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഓ​ടി​യെ​ത്തു​ന്ന​ത്. ഇ​തി​നു തെ​ളി​വെ​ന്ന നി​ല​യി​ൽ വ​ഴി മു​റി​ച്ചു ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​വാ​ൻ പാ​ക​ത്തി​ൽ തൊ​ട്ടു​രു​മി നി​ൽ​ക്കു​ന്ന ബ​സി​ന്‍റെ മു​ന്പി​ൽ നി​ന്നും ഒ​രു ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്തി​പ്പ​ട​രു​ന്നു. തി​രു​പ്പ​തി ലീ​ലാ മ​ഹ​ൽ സ​ർ​ക്കി​ളി​ലാ​ണ് സം​ഭ​വം.

സൈ​ക്കി​ൾ ഉ​ന്തി വ​രു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു ബ​സ് ഈ ​പെ​ണ്‍​കു​ട്ടി​യെ ഇ​ടി​ക്കു​വാ​നൊ​രു​ങ്ങു​ക​യാ​യി​രു​ന്നു. സ​മീ​പം നി​ന്ന​യൊ​രു ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ത​ന്‍റെ ക​ണ്‍​മു​ന്പി​ലെ ദു​ര​ന്തം ക​ണ്ട് ഓ​ടി​യെ​ത്തി പെ​ട്ട​ന്ന് പെ​ണ്‍​കു​ട്ടി​യെ പി​ടി​ച്ചു മാ​റ്റി​യ​തി​നാ​ൽ അ​നി​ഷ്ട​ങ്ങ​ളൊ​ഴി​വാ​യി.

ബ​സി​ന്‍റെ ച​ക്രം ക​യ​റി കു​ട്ടി​യു​ടെ കൈ​യി​ലി​രു​ന്ന സൈ​ക്കി​ൾ ത​വി​ടു പൊ​ടി​യാ​കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഡ്രൈ​വ​റു​ടെ​യും പെ​ണ്‍​കു​ട്ടി​യു​ടെ​യും അ​ശ്ര​ദ്ധ​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ക്കു​ക​യാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും. മാ​ത്ര​മ​ല്ല സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷി​ച്ച ട്രാ​ഫി​ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് സ​മൂ​ഹ​തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.