ഐ​സി​സി​യു​ടെ ഫാ​ൻ ഓ​ഫ് ദ് ​വീ​ക്ക് അ​വാ​ർ​ഡ് ബം​ഗ്ലാ​ദേ​ശിലെ ഈ അദ്ഭുതക്കുരുന്നിന്; കാ​ണാം അ​ടി​പൊ​ളി വീ​ഡി​യോ
Friday, July 27, 2018 12:11 PM IST
ഒ​രൊ​റ്റ വീ​ഡി​യോ​ കൊണ്ട് ഐ​സി​സി​യു​ടെ മ​നം ക​വ​ർ​ന്ന് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​യ ബാ​ല​ൻ. ഐ​സി​സി​യു​ടെ ഫാ​ൻ ഓ​ഫ് ദ് ​വീ​ക്ക് അ​വാ​ർ​ഡ് ഈ ​ബാ​ല​ന് സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല ഐ​സി​സി ഈ ​വീ​ഡി​യോ ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തിരുന്നു.

വീ​ഡി​യോ​യ്ക്ക് താ​ഴെ ഐ​സി​സി ഇ​ങ്ങ​നെ കു​റി​ച്ചു. ഈ​യാ​ഴ്ച്ച​ത്തെ ഐ​സി​സി ആ​രാ​ധ​ക​ൻ നീ​യാ​ണ്. അ​ച്ഛ​നി​ൽ നി​ന്നും ഇ​നി​യും പ​ഠി​ച്ച് ഒ​രു ദി​വ​സം നീ ​ബം​ഗ്ലാ​ദേ​ശി​നു വേ​ണ്ടി ക​ളി​ക്കും.

ഇ​തി​നു മു​മ്പ് പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ആ​റു​വ​യ​സു​കാ​ര​ൻ ബൗ​ൾ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ മു​ൻ ഓ​സ്ട്രേ​ലി​യ​ൻ താ​രം ഷെ​യ്ൻ വോ​ണ്‍ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.