ഏറ്റവും നീളമുള്ള ഇലക്‌ട്രിക് ലൈൻ വലിച്ച് ചൈന
Tuesday, April 17, 2018 9:30 AM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും നീ​ള​മേ​റി​യ 1100 കി​ലോ​വോ​ൾ​ട്ട് ഇലക്‌ട്രിക് ലൈ​ൻ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള ന​ദി​യാ​യ യാം​ഗ്സെ ന​ദി​ക്കു കു​റു​കെ ക​ട​ന്നു. 3,324 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​ഇ​ല​ക്‌ട്രിക് ലൈ​ൻ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ചൈ​ന​യു​ടെ ഷി​ൻ​ജി​യാം​ഗ് വൈ​ഗ​ർ ഓ​ട്ടോ​ണ​മ​സ് റീ​ജ​ണ്‍ മു​ത​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ അ​ൻ​ഹ്വി വ​രെ എ​ത്തു​ന്നു.

ഇ​തി​ൽ 1,790 മീ​റ്റ​ർ നീ​ളം യാം​ഗ്സെ ന​ദി​ക്കു കു​റു​കെ​യാ​ണ്. ത​റ​നി​ര​പ്പി​ൽ​നി​ന്ന് 210 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ഇ​ല​ക്‌ട്രിക് ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​പ്പോ​ൾ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ലു​ള്ള ഇ​ലക്‌ട്രി​ക് ലൈ​ൻ ഈ ​വ​ർ​ഷം​ത​ന്നെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യേ​ക്കും. ഓ​രോ വ​ർ​ഷ​വും 6600 കോ​ടി കി​ലോ​വാ​ട്ട് വൈ​ദ്യു​തി പ്രേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.