Back to Home
ദേവാലയത്തിലെ തർക്കക്കാരൻ
‘ബാലനായ’ യേശുവിനെക്കുറിച്ച് വളരെ വിലപിടിച്ച വിവരണമാണ് ലൂക്ക സുവിശേഷകൻ തരുന്നത്. ‘‘മൂന്നു ദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാധ്യായന്മാരുടെ ഇടയിലിരുന്ന് അവർ പറയുന്നത് കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയുമായിരുന്നു. കേട്ട വരൊക്കെ അവരുടെ ബുദ്ധിശക്‌തിയിലും മറുപടികളിലും അത്ഭുതപ്പെട്ടു.’’

‘ബാലൻ’ എന്നാൽ 13 വയസ്സിന്റെ പക്വതയിലും ഉത്തരവാദിത്വത്തിലും എത്തുന്നതിനു മുൻപുള്ള പന്ത്രണ്ടു വയസ്സുകാരനാണ്. ഇതു ഗമാലിയേലോ അതുപോലെ അവിടെ അന്നു ഉണ്ടായിരുന്ന ഉപാധ്യായ ന്മാരിൽ ആരോ പിന്നീട് അവന്റെ പരസ്യജീവിതകാലത്ത് ഓർത്തു പറഞ്ഞതാകാം ലൂക്ക രേഖപ്പെടുത്തുന്നത്. ഗലീലിയിൽ നിന്നുള്ള അസാധാരണക്കാരനായ ആ ബാലനെ അവർ ഓർത്തിരുന്നു കാണും. തീർച്ചയായും യഹൂദനിയമജ്‌ഞനെപ്പോലെയും പണ്ഡിതരെപ്പോലെയും ഔദ്യോഗികപഠനം ലഭിച്ചവനല്ലെങ്കിലും അവൻ നന്നായി എഴുതാനും വായിക്കാനും സാധിക്കുന്നവനും നല്ല വേദ പരിചയമുള്ളവനുമായിരുന്നു. പഴയ നിയമത്തിലെ 36 പുസ്തകങ്ങളിൽ 23 എണ്ണത്തിൽനിന്നും അവൻ ജീവിതകാലത്ത് ഉദ്ധരിച്ചിട്ടുണ്ട്. ആവർത്തന പുസ്തകത്തിൽനിന്ന് 15 തവണയായി അവൻ ഉദ്ധരിക്കുന്നു. ഏശയ്യാ പ്രവാചകനെ 40 തവണകളിൽ ഉദ്ധരി ച്ചിട്ടുണ്ട്. സങ്കീർത്തനങ്ങളിൽ നിന്ന് 13 പ്രാവശ്യം. അസാധാരണമായ വേദ ഗ്രന്ഥജ്‌ഞാനവും ആധികാരിക മായി പ്രബോധനവും അവനുണ്ടായിരുന്നു എന്ന് സാക്ഷിക്കുന്നത് യഹൂദപണ്ഡിതർ തന്നെയാണ്.

ഒരു യഹൂദൻ ചോദ്യത്തിന്റെ പുസ്തകമാണ്. പുസ്തകത്തിൽ നിന്ന് ജനിച്ച വംശം. അവർക്ക് കവികൾ വേണ്ട; കാരണം പ്രവാചകരുണ്ട്. മോസസ് എറിഞ്ഞുടച്ച കല്പനയുടെ കല്പലകകൾക്കിടയിൽ ചോദ്യങ്ങളു മായി അലയുന്നവർ. ഏതു ചോദ്യത്തിനും ഉത്തരം മറ്റൊരു ചോദ്യമാണ്. ഭൂമിയുടേതാണ് സ്വാതന്ത്ര്യവും തർക്കവും. ചരിത്രത്തിലും ഉല്പത്തിയിലുമുണ്ടായ മുറിവാണ് കല്പലകകളുടെ ഉടച്ചിൽ. ഈ ഉടച്ചിൽ ജീവിതത്തിന്റെ കോന്ദ്രമാക്കിയവരാണ് അവർ. വാഗ്ദാന നാട് എന്നും മരുഭൂമിക്കും സ്വാതന്ത്ര്യത്തിന്റെ പേഗൽ നാടിനുമിടയിൽ അവർ പാരമ്പര്യങ്ങളിലൂടെ സാഹസയാത്ര നടത്തുന്നു. ദൈവവും ചരിത്രവും കലഹത്തിന്റെ പാരമ്പര്യമാക്കിയവർ. ഭാഷണസ്വാതന്ത്ര്യം ചോദ്യത്തിന്റെ സ്വാതന്ത്ര്യമാക്കി. സ്വാതന്ത്ര്യത്തിന്റെ രൂപകം കിളിയില്ല, പൂവാണ്. അവൻ കലഹത്തിലൂടെ ജീവിതത്തെ വിടർത്തി. അവൻ തർക്കത്തിൽ തുട ങ്ങിയത് മറ്റൊരു വേദമായിരുന്നു–വാക്കുകളുടെ കലഹത്തിന്റെ ഇരയായി അവൻ മാറുകയും ചെയ്തു.

പോൾ തേലക്കാട്ട്
Other News
സത്യം ജീവിച്ചുണ്ടാക്കുന്നവൻ
‘‘സത്യം പ്രവർത്തിക്കുന്നവൻ വെളിച്ചത്തിലേക്കു വരുന്നു. അങ്ങനെ, അവന്റെ പ്രവൃത്തികൾ ദൈവക്യ ത്തിൽ ചെയ്യുന്നവയെന്നു വെളിപ്പെടുന്നു’’ (യോഹ. 3:21) ‘‘സത്യം പ്രവർത്തിക്കുന്നവർ’’ എന്നതിന് എന്ത് അർത്ഥം? സത്യം കർ
എന്തിന് എന്നെ നിങ്ങളന്വേഷിക്കുന്നു?
തിരുനാളിന് പോയിട്ട് നഷ്ടപ്പെട്ട മകനെ ദേവാലയത്തിൽ കണ്ടുമുട്ടിയപ്പോൾ ആ സന്തോഷത്തോടെ ഒപ്പം മകനെ ശാസിച്ചും അവന്റെ അമ്മ അവനോടു ചോദിക്കുന്നു: ‘‘നിന്റെ പിതാവും ഞാനും ഉത്ക്ക ണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന
ലോകം അവനെ കണ്ടില്ല
‘‘അവൻ ലോകത്തിലായിരുന്നു. ലോകം അവനിലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും ലോകം അവനെ അറിഞ്ഞില്ല’’(യോഹ. 1:10). ലോകം ഉണ്ടാക്കിയവനെ ലോകം അറിഞ്ഞില്ല. എല്ലാവരും ലോകം കാണുന്നു; ലോകത്തിന്റെ ഗംഭീരനടനം, അതിന്റെ ലീല, അ
വാനം വായിച്ചവർ
മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ബത്ലെഹമിൽ ജനിച്ച മിശിഹായെ അന്വേഷിച്ച് കിഴ ക്കുനിന്നു വന്ന വിജ്‌ഞാനികളെക്കുറിച്ച് പറയുന്നത്. വിജ്‌ഞാനികൾ എന്നു മാത്രം സുവിശേഷകൻ വിളിക്കുന്നു, ഒരു ദേശമോ സംസ്കാരമോ ഒന്ന
ക്രിസ്മസ് കാർഡ്
ക്രിസ്തുമസ് ആശംസകളുടെ കാർഡുകൾ അയയ്ക്കുന്ന പാരമ്പര്യം നാം തുടരുന്നു. ഈ ആശംസയ്ക്ക് ഏതാണ്ട് എപ്പോഴും ഉപയോഗിക്കുന്നത് ആട്ടിയന്മാർ കേട്ട ദൈവദൂതന്മാരുടെ കീർത്തനമാണ്. ‘‘അത്യുന്നത ങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമ
പ്രതിഷേധ വിലാപങ്ങൾ പ്രാർത്ഥനയാക്കിയപ്പോൾ
മംഗലവാർത്തയെത്തുടർന്നു ലൂക്ക നല്കുന്നത് മറിയത്തിന്റെ സ്തോത്രഗീതമാണ്. പക്ഷേ, അതു എഴുതിയത് യേശുവിന്റെ അമ്മയാണോ? അവൾ എഴുതിയതോ ലൂക്ക എഴുതിയതോ അല്ല ഈ സ്തോത്ര ഗീതം എന്നതാണ് പണ്ഡിതമതം. ലൂക്ക അറിയുന്ന ക്രൈസ്ത
ഗർഭത്തിന്റെ പ്രസാദം
ലൂക്കയുടെ സുവിശേഷപ്രകാരം ഗബ്രിയേൽ ദൈവദൂതൻ രണ്ടു സ്ത്രീകളെ സന്ദർശിക്കുന്നതു ദൈവ ത്തിന്റെ ഗർഭദാനമറിയിക്കാനാണ്. ഒരാൾ കന്യകയാണെങ്കിൽ മറ്റേയാൾ വന്ധ്യയായിരുന്നു. രണ്ടുപേർക്കും ഗർഭം അസാധ്യമായ സാഹചര്യം. അസാധ്
ദൈവം നടത്തിയ നാമകരണം
സ്നാപകയോഹന്നാന്റെ നാമകരണം ലൂക്ക മാത്രം വിശദമായി വിവരിക്കുന്നു. അവന്റെ പരിഛേദന ത്തിനു വന്നപ്പോൾ പേരിനെക്കുറിച്ചു ചർച്ചയുണ്ടായി. വംശാവലിപ്രകാരം സഖറിയ എന്ന് അവനു പേരിടാനായിരുന്നു ആദ്യനിശ്ചയം. അത് അവന്റെ
സ്വപ്നത്തിന്റെ വെളിപാടുകൾ
യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട യേശുവിന്റെ പിതാവായ ജോസഫിന്റെ നടപടികൾ മത്തായി വിവരിക്കുന്നു. ഒന്നാമത്തേത് ഭാര്യയെ സംശയിക്കുന്നതാണ്. അവിടെ ജോസഫിന്റെ ജീവിതത്തിലേക്ക് ദൈവദൂതൻ സ്വപ്നവുമായി വരുന്നു. രണ്ടാ
ലൂക്കയുടെ സ്ത്രീപക്ഷം
സുവിശേഷകനായ ലൂക്ക യേശുവിന്റെ വംശാവലി വിവരിക്കുമ്പോൾ മത്തായിയുടെ പുരുഷാധിപത്യ മുള്ള വംശാവലിയിൽ നിന്നു ഭിന്നമാണ്. അതിൽ വളരെ പ്രധാനം ജോസഫിന്റെ പിതാവ് മത്തായിയിൽ യാക്കോബാണെങ്കിൽ ലൂക്കയിൽ അതു ഹേലിയാണ്. ഹേല
വിവാദ പുരുഷൻ
‘‘ഇവൻ ഇസ്രായേലിൽ പലരുടേയും വീഴ്ചയ്ക്കും ഉയർച്ചക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളമായിരിക്കും.’’ ഈ പ്രസ്താവം ലൂക്കയുടെ സുവിശേഷത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്നു. അവന്റെ ഛേദനാചാരത്തിനുശേഷം അവനെ ദേവാലയ
ദൈവത്തിന്റെ ചിത്രം
‘‘ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവം തന്നെ യായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്’’ (യോഹ. 1:18). ദൈവത്തിന്റെ വെളിപാടാണ് ക്രിസ്തു. ക്രിസ്തുവിൽ ദൈവം സംഭവിച്ചു.
വേട്ടയുടെ ഇര
യേശുവിന്റെ ജന്മവും ബാല്യവും വിവരിക്കുന്ന മത്തായി ആണ് അവൻ ഹേറോദേശിന്റെ വേട്ടയുടെ ഇരയായ വിവരം നല്കുന്നത്. ആ പ്രതിസന്ധിയിൽ കരയാൻ മാത്രമറിയുന്ന കുഞ്ഞിനേയുംകൊണ്ട് ഈജി പ്റ്റിലേക്കു സാഹസികയാത്ര നടത്തിയ ജോസഫി
യേശു എന്ന നാമം
യേശുവിന്റെ നാമകരണത്തെക്കുറിച്ച് ലൂക്ക മാത്രമാണ് പ്രതിപാദിക്കുന്നത്. ബാക്കി മൂന്നു പേരും സുവിശേഷങ്ങളിൽ ആ പേര് ഉപയോഗിക്കുന്നു. ദൂതൻ നിർദേശിച്ചിരുന്ന യേശു എന്ന പേര് മാതാപിതാക്കൾ അവനു നല്കിയെന്നാണ് പറയുന്
മരുഭൂമിയുടെ ശബ്ദം
സ്നാപകൻ യേശുവിനു വഴിയൊരുക്കാൻ വന്നു. അവന്റെ സാന്നിദ്ധ്യവും ശബ്ദവും വന്യമായിരുന്നു, അന്യമായിരുന്നു. നാഗരികതയുടെ വേഷമില്ലാത്ത ഭാഷ. വാക്കിൽ വെണ്ണ പുരട്ടിയും മേനിയിൽ പട്ടു പൊതിഞ്ഞും നടന്നവർ ഞെട്ടി. ഒട്ടകര
കേൾവിയുടെ കഥ
ഏതു സിനഗോഗിൽ പ്രവേശിച്ചാലും നിർബന്ധമായും കേൾക്കേണ്ടി വരുന്ന പ്രാർത്ഥന ഭാഗം:
‘‘ശ്മ ഇസ്രായേൽ’’ – ‘‘ഇസ്രായേലേ കേൾക്കുക.’’ ഇസ്രായേലിന്റെ കഥ കേൾവിയുടെയും ബധിരതയുടെയും കഥയാണ്. ഇസ്രായേലും അതിന്റെ വെളിപാടുക
മാതൃത്വത്തിന്റെ നിലവിളി
‘‘റാമയിൽ ഒരു സ്വരം, വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ അവൾക്കു സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.’’ മത്തായിയുടെ സുവിശേഷം ഈ ഉദ
മഹത്വദർശനം
‘‘വചനം മാംസമായി നമ്മുടെ ഇടയിൽ വയിച്ചു. അവന്റെ മഹത്വം നമ്മൾ ദർശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം’’ വചനം മാംസമായവന്റെ മഹത്വം നമ്മൾ ദർശിച്ചു എന്നു യോഹന്നാൻ പറയുന്നു. അതു യ
മാംസത്തിൽ ദൈവമുണ്ട്
വചനം മാംസം ധരിച്ചു എന്നു പഠിപ്പിച്ച യോഹന്നാൻ സുവിശേഷത്തിൽ എഴുതി: ‘വചനം ദൈവമായിരുന്നു.’ ഗ്രീക്കു മതക്കാർ ദൈവവചനമായി വായിച്ചതു ഗ്രീക്കു ക്ഷേത്രത്തിലെ കവാടത്തിലെ വാചകമായിരുന്നു: ‘നീ നിന്നെത്തന്നെ അറിയുക.
വംശാവലിയുടെ പൈതൃകം
യേശു ആകാശത്തു നിന്നു പൊട്ടിവീണവനല്ല. മാത്യുവിന്റെ സുവിശേഷപ്രകാരം അവന് സുദീർഘമായ വംശാവലിയുടെ പാരമ്പര്യമുണ്ട്. മൂന്നു പതിനാല് തലമുറകളുടെ വിവരണമാണ് അബ്രാഹം മുതൽ അവന്റെ പൈതൃകമായി മാത്യു നല്കുന്നത്. അബ്രാ
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.