Back to Home
താറാവ് പാൽക്കറി
ചേരുവകൾ

1. താറാവ് – ഒരുകിലോ
2. വെളിച്ചെണ്ണ – 150 ഗ്രാം
3. സവാള – 500 ഗ്രാം
4. ഇഞ്ചി – 50 ഗ്രാം
5. വെളുത്തുള്ളി – 50 ഗ്രാം
6. പച്ചമുളക് നീളത്തിൽ അരിഞ്ഞത് –പത്തെണ്ണം
7. ചുവന്നുള്ളി – 100 ഗ്രാം
8. കറിവേപ്പില – ആവശ്യത്തിന്
9. ഗരം മസാല – അരടീസ്പൂൺ
10. പെരുംജീരകം – 1 ടീസ്പൂൺ
11. മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
12. മല്ലിപ്പൊടി – 2 ടീസ്പൂൺ
13. മുളകുപൊടി – ഒരു ടീസ്പൂൺ
14. തേങ്ങാപാൽ – ഒരുകപ്പ്
15. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നവിധം:

അടുപ്പിൽ ചെറിയ ഉരുളി വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായിവരുമ്പോൾ അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയിടുക. അതിനുശേഷം സവാളയും ചെറുതായി അരിഞ്ഞ ഉള്ളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്കു മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക. അതിനുശേഷം വേവിച്ച താറാവും തേങ്ങയുടെ രണ്ടാംപാലും ചേർത്ത് തിളപ്പിക്കുക. തുടർന്നു ഗരംമസാലയും പെരുംജീരകവും ചേർത്ത് വീണ്ടും തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ഒന്നാംപാലും ചേർത്ത് തീയണയ്ക്കാം. ചുവന്നുള്ളിയും വറ്റൽമുളകും കടുകും കറിവേപ്പിലയും ഇട്ട് താളിച്ചെടുക്കാം.

–ഷെഫ് ബിജു മാത്യു
Other News
ഫിഷ് റോസ്റ്റ്
ചേരുവകൾ:

1. നെയ്മീൻ – കാൽ കപ്പ്
(ചെറിയ ക്യൂബ് കഷണങ്ങളായി അരിഞ്ഞത്)
2. സവാള – അഞ്ചെണ്ണം
3. തക്കാളി – മൂന്നെണ്ണം
4. ഇഞ്ചി – 25 ഗ്രാം
5. വെളുത്തുള്ളി – 25 ഗ്രാം
6. പച്ചമുളക് – ആറെണ്ണം
മുട്ടയപ്പം
ചേരുവകൾ:

1. പച്ചരി – 500 ഗ്രാം
2. ഉപ്പ് – ആവശ്യത്തിന്
3. പഞ്ചസാര – 3 ടീസ്പൂൺ
4. തേങ്ങാപ്പാൽ – 1 കപ്പ്
5. മുട്ട – ആവശ്യത്തിന്
6. യീസ്റ്റ് – 1 ടീസ്പൂൺ
7. എണ്ണ – അപ്പച്ചട്ടിയിൽ പുരട്ടാ
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.