Back to Home
ഫിഷ് റോസ്റ്റ്
ചേരുവകൾ:

1. നെയ്മീൻ – കാൽ കപ്പ്
(ചെറിയ ക്യൂബ് കഷണങ്ങളായി അരിഞ്ഞത്)
2. സവാള – അഞ്ചെണ്ണം
3. തക്കാളി – മൂന്നെണ്ണം
4. ഇഞ്ചി – 25 ഗ്രാം
5. വെളുത്തുള്ളി – 25 ഗ്രാം
6. പച്ചമുളക് – ആറെണ്ണം
7. ഉലുവ – ആവശ്യത്തിന്
8. മഞ്ഞൾപ്പൊടി – 1 ടേബിൾസ്പൂൺ
9. മുളകുപൊടി – 3 ടേബിൾ സ്പൂൺ
10. മല്ലിപ്പൊടി – ഒരു ടേബിൾസ്പൂൺ
11. വെളിച്ചെണ്ണ – 50 ഗ്രാം
12. തേങ്ങാപ്പാൽ – കാൽ കപ്പ്
13. കുടംപുളി – മൂന്നെണ്ണം
14. കറിവേപ്പില – ആവശ്യത്തിന്
15. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

അൽപം മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് മീൻ വറുത്തുമാറ്റിവയ്ക്കുക. പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉലുവ പൊട്ടിക്കുക. അതിനുശേഷം ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. സവാളയും കറിവേപ്പിലയും ചേർത്ത് നന്നായി വഴന്നുവരുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർത്ത് വഴറ്റുക. അതിനുശേഷം അരിഞ്ഞുവച്ചിരിക്കുന്ന തക്കാളിയും ചേർത്ത് വീണ്ടും വഴറ്റുക. ഇതിൽ വറുത്തുവച്ചിരിക്കുന്ന മീനും അൽപം പുളിയും ഉപ്പും ചേർത്ത് യോജിപ്പിച്ച് ആവശ്യത്തിന് തേങ്ങാപ്പാലുംകൂടി ചേർക്കുക. അതിലേക്ക് അൽപം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് വറ്റിച്ചെടുക്കാം.
Other News
മുട്ടയപ്പം
ചേരുവകൾ:

1. പച്ചരി – 500 ഗ്രാം
2. ഉപ്പ് – ആവശ്യത്തിന്
3. പഞ്ചസാര – 3 ടീസ്പൂൺ
4. തേങ്ങാപ്പാൽ – 1 കപ്പ്
5. മുട്ട – ആവശ്യത്തിന്
6. യീസ്റ്റ് – 1 ടീസ്പൂൺ
7. എണ്ണ – അപ്പച്ചട്ടിയിൽ പുരട്ടാ
താറാവ് പാൽക്കറി
ചേരുവകൾ

1. താറാവ് – ഒരുകിലോ
2. വെളിച്ചെണ്ണ – 150 ഗ്രാം
3. സവാള – 500 ഗ്രാം
4. ഇഞ്ചി – 50 ഗ്രാം
5. വെളുത്തുള്ളി – 50 ഗ്രാം
6. പച്ചമുളക് നീളത്തിൽ അരിഞ്ഞത് –പത്തെണ്ണം
7. ചുവന്നുള്ളി –
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.