Deepika.com Celebrating 20 Years
Deepika.com Celebrating 20 Years

രണ്ടു പതിറ്റാണ്ടിന്‍റെ തലയെടുപ്പോടെ

Deepika.com Celebrating 20 Years

നവമാധ്യമ ലോകത്ത് മലയാളത്തിന് പുതുവഴി തുറന്ന അക്ഷര വിപ്ലവം കൗമാരവും കടന്ന് യൗവനത്തിലേക്ക് എത്തിയിരിക്കുകയാണ്. പത്രങ്ങളും ആകാശവാണിയും, ദിവസത്തില്‍ ഒരിക്കല്‍ മാത്രം സംപ്രേഷണമുണ്ടായിരുന്ന ചുരുക്കം ചില ചാനല്‍ വാര്‍ത്തകളും മാത്രമുണ്ടായിരുന്ന വാര്‍ത്താ ലോകത്തേക്കാണ് 1997 ഒക്ടോബറില്‍ ദീപിക ഡോട്ട്‌കോം പറന്നിറങ്ങിയത്. അത്ഭുതം എന്ന് മലയാളക്കരയാകെ വാഴ്ത്തിയ ചുവടുവയ്പ്പ്. കംപ്യൂട്ടര്‍, ഇന്‍റർനെറ്റ് എന്നീ രണ്ടു വാക്കുകള്‍ മാത്രമേ സാധാരണ ജനസമൂഹത്തിന് നവമാധ്യമ മേഖലയില്‍ നിന്ന് പരിചയമുണ്ടായിരുന്നുള്ളൂ. അക്കാലയളവിലാണ് വാര്‍ത്തകള്‍ വിരല്‍ത്തുമ്പില്‍ എന്ന പ്രഖ്യാപനത്തോടെ ദീപിക ഡോട്ട്‌കോമിന്‍റെ വരവ്. ആയിരക്കണക്കിന് പ്രവാസി മലയാളി കുടുംബങ്ങളിലേക്ക് അതിവേഗം മലയാളത്തിലെ ആദ്യ വാര്‍ത്താ വെബ്‌സൈറ്റ് ചേക്കേറി. അവര്‍ വാര്‍ത്താ ലോകത്തെ പുതുവിപ്ലവത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എന്നാല്‍ പിന്നെയും കാലങ്ങളെടുത്തു, മലയാളക്കരയില്‍ വെബ്‌സൈറ്റ് എന്ന വാര്‍ത്താലോകം പ്രചരിക്കാന്‍.

1887-ല്‍ പുറത്തിറങ്ങിയ നസ്രാണി ദീപിക മുതല്‍ അക്ഷരലോകത്ത് ദീപിക തുറന്നിട്ട വഴികള്‍ നിരവധിയാണ്. 1927 ജനുവരി മുതല്‍ ദീപിക ദിനപത്രമായി അച്ചടിച്ചു തുടങ്ങി. കര്‍ഷകര്‍ക്ക് മാത്രമായി ഒരു പ്രസിദ്ധീകരണം 'കര്‍ഷകന്‍' മലയാളത്തില്‍ ആരംഭിച്ചതും ദീപിക കുടുംബത്തില്‍ നിന്നു തന്നെ. ബിസിനസ് ദീപിക, കുട്ടികളുടെ ദീപിക, ചില്‍ഡ്രന്‍സ് ഡൈജസ്റ്റ്, കരിയര്‍ ദീപിക തുടങ്ങി വ്യത്യസ്ത മേഖലകള്‍ക്ക് പ്രസിദ്ധീകരണങ്ങള്‍ പരിചയപ്പെടുത്തിയതും ദീപിക തന്നെ. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കെല്ലാം വെബ്‌സൈറ്റ് എന്ന വാര്‍ത്താലോകം ആയിക്കഴിഞ്ഞു. ഇതിനു പുറമേ മറ്റ് നൂറുകണക്കിന് സൈറ്റുകള്‍ വേറെയും. സാമൂഹ്യ മാധ്യമങ്ങളുടെ രംഗപ്രവേശനത്തോടെ ഓരോ പൗരനും എഡിറ്റര്‍ ആകുന്ന കാലത്തോളം വാര്‍ത്താലോകം വളര്‍ന്നിരിക്കുന്നു. എങ്കിലും നവമാധ്യമലോകത്ത് ഇന്നും ദീപിക ഡോട്ട്‌കോം തലയെടുപ്പോടെ നില്‍ക്കുകയാണ്, രണ്ടു പതിറ്റാണ്ടിന്‍റെ പ്രൗഢിയില്‍...

മലയാളത്തിന്‍റെ ഉലകനായിക

Deepika.com Celebrating 20 Years

സെർജി ആന്‍റണി

പ്ര​മു​ഖ സാമ്പ​ത്തി​ക ദി​ന​പ​ത്ര​മാ​യ "മി​ന്‍റ്' ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം വാ​യ​ന​ക്കാ​രു​ള്ള മലയാള ഇ​ന്‍റ​ർ​നെ​റ്റ് പ​ത്ര​മാ​യി 2010ൽ ​ദീ​പി​ക ഡോ​ട്ട് കോ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ""നീ​ൽ ആം​സ്ട്രോം​ഗ് ച​ന്ദ്ര​നി​ൽ ആ​ദ്യ​മാ​യി കാ​ലു​കു​ത്തി​യ​പ്പോ​ൾ അ​വി​ടെ ഒ​രു മ​ല​യാ​ളി​യു​ടെ ചാ​യ​ക്ക​ട​യു​ണ്ടാ​യി​രു​ന്നു....'' എ​ന്ന മ​ല​യാ​ളി​യു​ടെ എ​വി​ടെ​യും ചേ​ക്കേ​റാ​നു​ള്ള ക​ഴി​വി​നെ​യും പ​രി​ശ്ര​മ​ശീ​ല​ത്തെ​യും​പ​റ്റി​യു​ള്ള ത​മാ​ശ​യോ​ടെ​യാ​ണ് ഇതു സംബന്ധിച്ചു മിന്‍റിന്‍റെ ലേ​ഖ​നം തു​ട​ങ്ങു​ന്ന​ത്. ഇ​തു​പോ​ലെ ഇ​ന്‍റ​ർ​നെ​റ്റ് ലോ​ക​ത്ത് പു​തി​യ മാ​ധ്യ​മ​മാ​യി ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​പ്പോ​ൾ അ​വി​ടെയും മ​ല​യാ​ളി സാ​ന്നി​ധ്യ​മ​റി​യി​ച്ചെ​ന്നു മി​ന്‍റി​ന്‍റെ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​റാ​യി​രു​ന്ന വീ​ണ വേ​ണു​ഗോ​പാ​ൽ ആ ലേ​ഖ​ന​ത്തി​ൽ എ​ഴു​തി.

ഇ​ന്‍റ​ർ​നെ​റ്റ് യു​ഗ​ത്തി​ന് കാ​ൽ​നൂ​റ്റാ​ണ്ടു തി​ക​യു​ന്ന​തു പ്ര​മാ​ണി​ച്ചാ​ണു "മി​ന്‍റ്' അ​വ​രു​ടെ വാ​രാന്ത​പ​തി​പ്പാ​യ ‘ലോ​ഞ്ചി​’ൽ ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​മേ​രി​ക്ക ആ​സ്ഥാ​ന​മാ​യു​ള്ള വാ​ൾ സ്ട്രീ​റ്റ് ജേ​ർണ​ൽ ഗ്രൂ​പ്പ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ​ത്ര​മാ​ണ് "മി​ന്‍റ്'. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്രാ​ദേ​ശി​ക​ഭാ​ഷ​ക​ളി​ൽ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ഇ​ന്‍റ​ർ​നെ​റ്റ് പ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ​നി​ന്നു ദീ​പി​ക ഡോ​ട്ട് കോം ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​യി​രി​ക്കു​ന്പോ​ഴും വീ​ട്ടി​ലെ​യോ ജോ​ലി​സ്ഥ​ല​ത്തെ​യോ കം​പ്യൂ​ട്ട​ർ സ്ക്രീ​നി​ൽ സ്വ​ന്തം ഭാ​ഷ​യി​ൽ, ജ​നി​ച്ചു വ​ള​ർ​ന്ന നാ​ട്ടി​ലെ കൊ​ച്ചു​കൊ​ച്ചു​വി​ശേ​ഷ​ങ്ങ​ൾ മു​ത​ൽ ലോ​ക​വാ​ർ​ത്ത​ക​ൾ​വ​രെ വാ​യി​ക്കാ​നാ​വു​ക എ​ന്ന​ത് ര​ണ്ടു പ​തി​റ്റാ​ണ്ടു​മു​ന്പു മ​ല​യാ​ളി​ക്കൊ​രു സ്വ​പ്നം മാ​ത്ര​മാ​യി​രു​ന്നു. ആ ​സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച​തു മ​ല​യാ​ള പ​ത്ര​ങ്ങളുടെ തറവാട്ടമ്മയായ ദീ​പി​ക​യാ​ണ്-ദീ​പി​ക ഡോ​ട്ട് കോം ​എ​ന്ന ഇ​ന്‍റ​ർ​നെ​റ്റ് പ​ത്ര​ത്തി​ലൂ​ടെ.

ചരിത്രമുഹൂര്‍ത്തം

Deepika.com Celebrating 20 Years

ലോകമലയാളിയുടെ സ്വന്തം പത്രം

Deepika.com Celebrating 20 Years

ജോ​ണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത്

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ത്ര​വും സ​മ്മാ​നി​ച്ചു എ​ന്ന​ത് ഒ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക്ക​മി​ടു​ക​യും ഇ​ത​ര മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​വു​ക​യും ചെ​യ്ത ദീ​പി​ക ഡി​ജി​റ്റ​ൽ രം​ഗ​ത്തും ഈ ​മി​ക​വ് ആ​വ​ർ​ത്തി​ച്ചു. ദീ​പി​ക ഡോ​ട്ട് കോം ​ര​ണ്ടു പ​തി​റ്റാ​ണ്ടു പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഓ​ണ്‍​ലൈ​ൻ രം​ഗ​ത്തും വേ​റി​ട്ട മു​ഖ​വും സ്വാ​ധീ​ന​വു​മാ​ണ് ദീ​പി​ക.

ദീ​പി​ക ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​നു പി​ന്നാ​ലെ ഇ - ​ലോ​ക​ത്ത് ഒ​രു വി​പ്ല​വം ത​ന്നെ​യാ​ണു​ണ്ടാ​യ​ത്. ഒ​രു കം​പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഓ​ണ്‍​ലൈ​ൻ പ​ത്രം തു​ട​ങ്ങാ​മെ​ന്ന സ്ഥി​തി​യി​ലേ​ക്കു വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി​യി​രി​ക്കു​ന്നു. അ​തി​ന്‍റെ പ​രി​ണി​ത​ഫ​ല​വും സ​മൂ​ഹം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സൈ​റ്റു​ക​ളു​ടെ ഹി​റ്റ് കൂ​ട്ടാ​നു​ള്ള ത​ത്ര​പ്പാ​ടി​ൽ വാ​ർ​ത്ത​ക​ളി​ലെ സ​ത്യ​സ​ന്ധ​ത പ​ല​ർ​ക്കും അ​വ​സാ​ന പ​രി​ഗ​ണ​നാ വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഭാ​വ​ന​ക​ൾ വാ​ർ​ത്ത​ക​ളാ​യി പ​രി​ണ​മി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും ല​ക്ഷ​ക്ക​ണ​ക്കി​നു വാ​യ​ന​ക്കാ​ർ​ക്കു വാ​ർ​ത്ത​ക​ളി​ലെ വി​ശ്വാ​സ​ത്യ​ത​യു​ടെ അ​ട​യാ​ള​മാ​ണ് ദീ​പി​ക ഡോ​ട്ട് കോം. ​അ​തു​കൊ​ണ്ടു ത​ന്നെ മ​ല​യാ​ള ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​രം​ഗ​ത്ത് സു​വ​ർ​ണ​മു​ദ്രി​ത​മാ​ണ് ദീ​പി​ക ഡോ​ട്ട് കോ​മി​ന്‍റെ ചു​വ​ടു​ക​ൾ. അ​തി​ന്‍റെ വി​പു​ല​മാ​യ ലോ​കം ത​ന്നെ ഈ ​കു​തി​പ്പി​നു തെ​ളി​വ്.

Read more ..