Deepika.com Celebrating 20 Years
ലോകമലയാളിയുടെ സ്വന്തം പത്രം

ജോ​ണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത്

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ദി​ന​പ​ത്രം ത​ന്നെ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ദ്യ ഓ​ണ്‍​ലൈ​ൻ പ​ത്ര​വും സ​മ്മാ​നി​ച്ചു എ​ന്ന​ത് ഒ​രു ച​രി​ത്ര​നി​യോ​ഗ​മാ​ണ്. പ​ത്ര​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു പ​ല പു​തു​മ​ക​ൾ​ക്കും തു​ട​ക്ക​മി​ടു​ക​യും ഇ​ത​ര മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​വു​ക​യും ചെ​യ്ത ദീ​പി​ക ഡി​ജി​റ്റ​ൽ രം​ഗ​ത്തും ഈ ​മി​ക​വ് ആ​വ​ർ​ത്തി​ച്ചു. ദീ​പി​ക ഡോ​ട്ട് കോം ​ര​ണ്ടു പ​തി​റ്റാ​ണ്ടു പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഓ​ണ്‍​ലൈ​ൻ രം​ഗ​ത്തും വേ​റി​ട്ട മു​ഖ​വും സ്വാ​ധീ​ന​വു​മാ​ണ് ദീ​പി​ക.
ദീ​പി​ക ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​നു പി​ന്നാ​ലെ ഈ ​ലോ​ക​ത്ത് ഒ​രു വി​പ്ല​വം ത​ന്നെ​യാ​ണു​ണ്ടാ​യ​ത്. ഒ​രു കം​പ്യൂ​ട്ട​റും ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​നു​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഓ​ണ്‍​ലൈ​ൻ പ​ത്രം തു​ട​ങ്ങാ​മെ​ന്ന സ്ഥി​തി​യി​ലേ​ക്കു വ​രെ കാ​ര്യ​ങ്ങ​ളെ​ത്തി​യി​രി​ക്കു​ന്നു. അ​തി​ന്‍റെ പ​രി​ണി​ത​ഫ​ല​വും സ​മൂ​ഹം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. സൈ​റ്റു​ക​ളു​ടെ ഹി​റ്റ് കൂ​ട്ടാ​നു​ള്ള ത​ത്ര​പ്പാ​ടി​ൽ വാ​ർ​ത്ത​ക​ളി​ലെ സ​ത്യ​സ​ന്ധ​ത പ​ല​ർ​ക്കും അ​വ​സാ​ന പ​രി​ഗ​ണ​നാ വി​ഷ​യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഭാ​വ​ന​ക​ൾ വാ​ർ​ത്ത​ക​ളാ​യി പ​രി​ണ​മി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ലും ല​ക്ഷ​ക്ക​ണ​ക്കി​നു വാ​യ​ന​ക്കാ​ർ​ക്കു വാ​ർ​ത്ത​ക​ളി​ലെ വി​ശ്വാ​സ​ത്യ​ത​യു​ടെ അ​ട​യാ​ള​മാ​ണ് ദീ​പി​ക ഡോ​ട്ട് കോം. ​അ​തു​കൊ​ണ്ടു ത​ന്നെ മ​ല​യാ​ള ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​രം​ഗ​ത്ത് സു​വ​ർ​ണ​മു​ദ്രി​ത​മാ​ണ് ദീ​പി​ക ഡോ​ട്ട് കോ​മി​ന്‍റെ ചു​വ​ടു​ക​ൾ. അ​തി​ന്‍റെ വി​പു​ല​മാ​യ ലോ​കം ത​ന്നെ ഈ ​കു​തി​പ്പി​നു തെ​ളി​വ്.

ദീ​പി​ക ഡോ​ട്ട് കോം - www.deepika.com

1997 ​ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തു​ട​ക്കം. ദീ​പി​ക ഓ​ണ്‍​ലൈ​ൻ എ​ന്ന പേ​രി​ലാ​യി​രു​ന്നു ആ​രം​ഭം. ഡോ​ട്ട്കോം വ​ന്ന​തോ​ടെ അ​തി​നൊ​പ്പം ലോ​ക​മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പ​ത്ര​മാ​യി ദീ​പി​ക​യും ലോ​ക​മെ​ങ്ങു​മെ​ത്തി. അ​ഞ്ചു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു വാ​യ​ന​ക്കാ​ർ. എ​ല്ലാ പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലേ​ക്കും നീ​ളു​ന്ന റി​പ്പോ​ർ​ട്ടിം​ഗ് നെ​റ്റ്‌‌വർ​ക്ക്. രാ​ത്രി പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ നോ​ണ്‍ സ്റ്റോ​പ്പ് അ​പ്ഡേ​റ്റിം​ഗ്. ലേ​റ്റ​സ്റ്റ് ന്യൂ​സ് അ​പ്ഡേ​ഷ​നി​ൽ എ​ക്കാ​ല​വും ഒ​ന്നാ​മ​ത്. ആ​യാ​സ​ര​ഹി​ത​മാ​യ വാ​യ​ന, ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ ഇ ​പേ​പ്പ​ർ, പ്ര​വാ​സി, സി​നി​മ, വൈ​റ​ൽ, സാ​ന്പ​ത്തി​കം, സ്പോ​ർ​ട്സ്, നാ​ട്ടു​വി​ശേ​ഷം, സ്പെ​ഷ​ൽ ഫീ​ച്ച​ർ, ആ​രോ​ഗ്യം, ഓ​ട്ടോ​മൊ​ബൈ​ൽ, ടെ​ക്, കാ​ർ​ഷി​കം തു​ട​ങ്ങി വാ​യ​ന​യു​ടെ വി​സ്മ​യ​ലോ​കം ത​ന്നെ​യാ​ണ് ദീ​പി​ക ഡോ​ട്ട് കോം ​ഓ​രോ ദി​വ​സ​വും വാ​യ​ന​ക്കാ​ർ​ക്കു മു​ന്നി​ൽ തു​റ​ക്കു​ന്ന​ത്.

രാ​ഷ്‌‌‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോം - www.rashtradeepika.com

​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള സാ​യാ​ഹ്ന ദി​ന​പ​ത്ര​മാ​യ രാ​ഷ്ട്ര​ദീ​പി​ക ഓ​ണ്‍​ലൈ​ൻ രം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന​പ്പോ​ൾ അ​തൊ​രു ശ്ര​ദ്ധേ​യ മു​ന്നേ​റ്റ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണാ​ത്മ​ക ഓ​ണ്‍​ലൈ​ൻ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പു​തി​യ ച​രി​ത്ര​മെ​ഴുതിക്കു​ക​യാ​ണ് രാഷ്‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോം. ​ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​നു വാ​യ​ന​ക്കാ​രെ​യാ​ണു രാഷ്‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോം ​നേ​ടി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പ​ല വാ​ർ​ത്ത​ക​ളും ബ്രേ​ക്ക് ചെ​യ്യാ​ൻ ഇ​തി​ന​കം രാഷ്‌‌ട്ര​ദീ​പി​ക ഡോ​ട്ട് കോ​മി​നു ക​ഴി​ഞ്ഞു.

ദീ​പി​ക ഗ്ലോ​ബ​ൽ ഡോ​ട്ട് കോം - www.deepikaglobal.com

​ത​ത്സ​മ​യ വാ​ർ​ത്ത​ക​ളു​ടെ ഇം​ഗ്ലീ​ഷ് പ​തി​പ്പാ​ണ് ദീ​പി​ക ഗ്ലോ​ബ​ൽ ഡോ​ട്ട് കോം. ​മലയാളം പത്രങ്ങളിൽ ഇം​ഗ്ലീ​ഷ് വാ​ർ​ത്ത​ക​ൾ​ക്കാ​യി ആദ്യമായി ഒ​രു വെ​ബ്സൈ​റ്റ് തു​ട​ങ്ങി​യ​തും ദീ​പി​ക ത​ന്നെ. പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ലെ പു​തു​ത​ല​മു​റ​യ്ക്കു നാ​ട്ടി​ലെ വാ​ർ​ത്ത​ക​ൾ നി​ത്യം ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​യി​ൽ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ദീ​പി​ക ഗ്ലോ​ബ​ൽ ഡോ​ട്ട്കോം നി​ർ​വ​ഹി​ക്കു​ന്ന​ത്.

വി​സി​റ്റ​ർ കേ​ര​ള ഡോ​ട്ട് കോം - www.visitorkerala.com

​യാ​ത്ര​ക​ളെ പ്ര​ണ​യി​ക്കു​ന്ന​വ​ർ​ക്കാ​യി ദീ​പി​ക​യു​ടെ സ​മ്മാ​ന​മാ​ണ് വി​സി​റ്റ​ർ കേ​ര​ള വെ​ബ്സൈ​റ്റ്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ഒ​റ്റ​ക്ലി​ക്കി​ൽ നി​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തും.

ക​രി​യ​ർ ദീ​പി​ക ഡോ​ട്ട്കോം - www.careerdeepika.com

മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു തൊ​ഴി​ൽ പ്ര​സി​ദ്ധീ​ക​ര​ണം പു​റ​ത്തി​റ​ക്കി​യ പ​ത്ര​മാ​യ ദീ​പി​ക അ​തേ പേ​രി​ൽ​ത്ത​ന്നെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു ക​രി​യ​ർ ദീ​പി​ക ഡോ​ട്ട് കോ​മി​ലൂ​ടെ.

ദീ​പി​ക മാ​ട്രി​മോ​ണി​യ​ൽ ഡോ​ട്ട് കോം - www.deepikamatrimonial.com

​വൈ​വാ​ഹി​ക പ​ര​സ്യ​രം​ഗ​ത്ത് മ​ല​യാ​ള​ത്തി​ൽ എ​ക്കാ​ല​ത്തെ​യും വി​ശ്വ​സ്ത​നാ​മ​മാ​യ ദീ​പി​ക ഓ​ണ്‍​ലൈ​ൻ രം​ഗ​ത്തും ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റെ മു​ന്നി​ലാ​ണ്. മ​ല​യാ​ള​ത്തി​ലെ മാ​ട്രി​മോ​ണി​യ​ൽ വെ​ബ്സൈ​റ്റു​ക​ളി​ൽ മു​ൻ​നി​ര​യി​ലാ​ണ് ദീ​പി​ക മാ​ട്രി​മോ​ണി​യ​ൽ ഡോ​ട്ട്കോ​മി​ന്‍റെ സ്ഥാ​നം. ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​നു യു​വ​തീ യു​വാ​ക്ക​ൾ ദീ​പി​ക​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ ജീ​വി​ത​പ​ങ്കാ​ളി​ക​ളെ ക​ണ്ടെ​ത്തി​ സം​തൃ​പ്ത​രാ​യി ജീ​വി​ക്കു​ന്നു.

ദീ​പി​ക ക്ലാ​സി​ഫൈ​ഡ്സ് ഡോ​ട്ട് കോം - www.deepikaclassifieds.com

​ക്ലാ​സി​ഫൈ​ഡ് പ​ര​സ്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ദീ​പി​ക​ക്ലാ​സി​ഫൈ​ഡ്സ് ഡോ​ട്ട് കോം. ​സൗ​ജ​ന്യ​മാ​യി പ​ര​സ്യം ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ഇ​തി​ൽ സൗ​ക​ര്യ​മു​ണ്ട്.

ദീ​പി​ക മൊ​ബൈ​ൽ ആ​പ്പ്

വാ​ർ​ത്ത​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ മ​ല​യാ​ള​ത്തി​ൽ വാ​യി​ക്കാ​ൻ ല​ഭ്യ​മാ​യി​ട്ടു​ള്ള ന്യൂ​സ് ആ​പ്പു​ക​ളി​ൽ മു​ൻ​നി​ര​യി​ലു​ണ്ട് ദീ​പി​ക മൊ​ബൈ​ൽ ആ​പ്. ആ​ൻ​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ആ​പ് പ്ര​വ​ർ​ത്തി​ക്കും. ഡേ-​നൈ​റ്റ് ഓ​പ്ഷ​ൻ, മി​ക​ച്ച വി​ന്യാ​സം, ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​പ്പോ​ഴും വാ​യി​ക്കാ​വു​ന്ന ഓ​ഫ്ലൈ​ൻ മോ​ഡ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ദീ​പി​ക ആ​പ്പ്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ

ആ​ധു​നി​ക ലോ​ക​ത്തി​ന്‍റെ പു​തി​യ മു​ഖ​മാ​യി മാ​റി​യി​രി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് ദീ​പി​ക. ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ ലൈ​ക്ക് ചെ​യ്തി​രി​ക്കു​ന്ന ദീ​പി​ക ഫേ​സ്ബു​ക്ക് പേ​ജ് വി​ശ്വാ​സ്യ​ത​യു​ള്ള വാ​ർ​ത്ത​ക​ളു​മാ​യി എ​പ്പോ​ഴും സ​ജീ​വ​മാ​ണ്. രാ​ഷ്ട്ര​ദീ​പി​ക​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും ആ​യി​ര​ക്ക​ണ​ക്കി​നു ഫോ​ളോ​വേ​ഴ്സ് ഉ​ണ്ട്. ട്വി​റ്റ​റി​ലും ഇ​ത​ര സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ദീ​പി​ക​യു​ടെ സാ​ന്നി​ധ്യ​മു​ണ്ട്.

ന്യൂ​സ് ആ​പ്പു​ക​ളി​ൽ

ഡെ​യ്‌ലി ഹ​ണ്ട്, പേ​പ്പ​ർ ബോ​യി, യു​സി​ന്യൂ​സ് തു​ട​ങ്ങി പ്ര​മു​ഖ ന്യൂ​സ് ആ​പ്പു​ക​ളി​ൽ മു​ൻ​നി​ര​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട് ദീ​പി​ക​യും രാ​ഷ്ട്ര​ദീ​പി​ക​യും. നി​ര​വ​ധി വാ​യ​ന​ക്കാ​ർ ഈ ​ന്യൂ​സ് ആ​പ്പു​ക​ളി​ലൂ​ടെ ദീ​പി​ക വെ​ബ്സൈ​റ്റി​ൽ സ​ന്ദ​ർ​ശ​ക​രാ​യി​ട്ടു​ണ്ട്.

വാട്ട്സ്ആപ്പ് ന്യൂ​സ് ഗ്രൂ​പ്പ്

സ​ന്ദേ​ശ​ങ്ങ​ളും വാ​ർ​ത്ത​ക​ളും കൈ​മാ​റാ​ൻ ഇ​ന്നു സ​മൂ​ഹം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന വാ​ട്ട്സ് ആ​പ്പി​ലും ദീ​പി​ക ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ സ​ജീ​വ​മാ​ണ്.
9349599120 എ​ന്ന വാ​ട്ട്സ് ആ​പ്പ് നമ്പരി​ലേ​ക്ക് news എ​ന്നു മെ​സേ​ജ് അ​യ​ച്ചാ​ൽ ദീ​പി​ക ന്യൂ​സ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​കാം. പ്ര​ധാ​ന വാ​ർ​ത്ത​ക​ൾ അ​പ്പ​പ്പോ​ൾ നി​ങ്ങ​ളു​ടെ വാ​ട്ട്സ് ആ​പ്പി​ൽ എ​ത്തും.

ഇ പേപ്പർ

ഏറ്റവും സൗകര്യപ്രദവും ലളിതവുമായ ഇ -പേപ്പർ ദീപിക സവിശേഷതയാണ്. അച്ചടിച്ചു കിട്ടുന്ന പത്രം വായിച്ചുശീലിച്ചവർക്ക് അതേ സംതൃപ്തിയും സൗകര്യവുമാണ് ഇ പേപ്പർ വഴി ലഭിക്കുക. ഇഷ്ടപ്പെട്ട വാർത്തകൾ തെരഞ്ഞെടുപ്പു വായിക്കാനും മുറിച്ചെടുക്കാനും സോഷ്യൽ മിഡിയയിലേക്കോ മെയിലിലേക്കോ അയയ്ക്കാനും സൗകര്യമുണ്ട്. ദീപികയ്ക്കും രാഷ്‌ട്രദീപികയ്ക്കും ഇ പേപ്പർ ലഭ്യമാണ്.