കുന്നിന്‍ ചെരിവിന്റെ മനോഹാരിതയില്‍ മോണ്ട് പാരഡൈസൊ കോര്‍ട്ടിയാര്‍ഡ് വില്ലകള്‍.
ഒരിക്കലും വരച്ചുതീരാത്ത ഒരു ചിത്രമാണ് മലയാളിയ്ക്ക് വീട്. ഇടയ്ക്കിടെ ചില വരകള്‍, ചില കൂട്ടിച്ചേര്‍ക്കലുകള്‍, പുതിയ ചില ചായക്കൂട്ടുകള്‍. . . വീടിനായി സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ തുടങ്ങുന്ന ഈ വരകള്‍ പണികഴിഞ്ഞ് താമസം തുടങ്ങിയാലും തുടര്‍ന്നുകൊണ്ടിരിക്കും. പ്രവാസിയ്ക്ക് വീട് എന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു ഓര്‍മ്മയാണ്. വര്‍ഷങ്ങളുടെ പ്രവാസജീവിതത്തില്‍ ഒതുങ്ങിപ്പോയവര്‍ക്ക് വീട് ഒരു സ്വാതന്ത്ര്യപ്രഖ്യാപനവും.വീട് എന്നതിന്റെ ഏറ്റവും പരിഷ്‌കൃതവും മനോഹരവുമായ പേരാണ് വില്ല. ഉന്നതനിലവാരവും ആധുനികസൗകര്യങ്ങളും മികച്ച അമിനിറ്റീസുമാണ് ഒരു വില്ല തെരഞ്ഞെടുക്കുമ്പോള്‍ നമ്മള്‍ ഉറപ്പുവരുത്തുന്നത്. അസറ്റ് ഹോംസ് എന്ന പേര് നമ്മുടെ മനസ്സിലേക്കോടിയെത്തുന്നതും ഇതുകൊണ്ടുതന്നെ.അസറ്റ് ഹോംസിന്റെ കോട്ടയത്ത് മാധവന്‍പടിയിലെ മോണ്ട് പാരഡൈസൊ കാണുമ്പോള്‍ മനസ്സില്‍ ഒരുപാട് തവണ വരച്ച് വീട് ഇത് തന്നെയെന്ന് നമ്മള്‍ തിരിച്ചറിയുന്നു. പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍, ഒരു കുന്നിന്‍ ചെരിവിന്റെ മനോഹാരിത മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഛായാചിത്രം പോലെയാണിത്. 2.5 എക്കറിന്റെ ഹരിതാഭയില്‍ ഒരുക്കിയിരിക്കുന്ന 29 കോര്‍ട്ടിയാര്‍ഡ് വില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രൊജക്ട്.അത്യാധുനിക സൗകര്യങ്ങളോടുകൂടി നിര്‍മ്മിച്ച 1971 മുതല്‍ 2390 വരെ സ്‌ക്വയര്‍ ഫീറ്റ് വരുന്ന 3 BHK ലിമിറ്റഡ് എഡിഷന്‍ വില്ലകള്‍ ഉള്‍ക്കൊള്ളുന്നതാണ് മോണ്ട് പാരഡൈസൊ. ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയുടെ എല്ലാ സവിശേഷതകളുമുള്‍ക്കൊള്ളുന്ന വിധത്തിലാണ് മോണ്ട് പാരഡൈസൊയുടെ നിര്‍മ്മാണം. നഗരത്തിലെ എല്ലാ പ്രധാനസ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന അകലത്തില്‍ ഏറ്റവും സ്വച്ഛമായ അന്തരീക്ഷത്തിലാണ് ഈ പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ ശുദ്ധജലസംവിധാനം ഇവിടേയ്ക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. പ്രീമിയം ബ്രാന്‍ഡഡ് നിര്‍മ്മാണ സാമഗ്രികളുടെ ഉപയോഗം ഗുണനിലവാരത്തിനൊപ്പം പ്രൗഢിയും ഉറപ്പുനല്കുന്നു.ലാന്‍ഡ്‌സ്‌കേപ്പ്ഡ് ഓപ്പണ്‍ റിക്രിയേഷന്‍ ഏരിയയും ചില്‍ഡ്രന്‍സ് പ്ലേ ഏരിയയും കമ്മ്യൂണിറ്റി ലിവിംഗിന് അവസരമൊരുക്കുന്നു. ഇന്‍ഡോര്‍ ഗെയിംസിന് വേണ്ടി ഒരുക്കിയിരിക്കുന്ന മള്‍ട്ടി പര്‍പ്പസ് ഹാളിലെ റീഡിംഗ് കോര്‍ണര്‍ വിനോദത്തിനൊപ്പം വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നല്കിയിരിക്കുന്നതിന്റെ ഉദാഹരണമാണ്. ബാര്‍ബിക്യൂ കൗണ്ടറോടുകൂടിയ സ്വിമ്മിംഗ് പൂള്‍ ഡെക്കും പാര്‍ട്ടി ഏരിയയും സൈനേജ് വാള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാന്‍ഡ് എന്‍ട്രി പോര്‍ട്ടലും പ്രൊജക്ടിന്റെ പ്രൗഢി ഉയര്‍ത്തിപ്പിടിക്കുന്നവയാണ്.കോട്ടയത്തെ പ്രധാന ആരാധനാ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ഹോസ്പിറ്റലുകള്‍ എന്നിവയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന മോണ്ട് പാരഡൈസൊ ശാന്തമായ അന്തരീക്ഷത്തോടൊപ്പം ഉര്‍ജ്ജസ്വലമായ ഒരു സാമൂഹികജീവിതം കൂടി ഉറപ്പു നല്കുന്നു. 25 വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ്, ഫ്രീ ട്രാന്‍സിറ്റ് ഹോം ഫെസിലിറ്റി എന്നിവ ഉള്‍പ്പെടെ 17 എക്‌സ്‌ക്ലൂസീവ് കസ്റ്റമര്‍ കെയര്‍ സര്‍വ്വീസുകളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഈ വില്ല പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് +91 99465 99999 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

https://www.assethomes.in/montparadiso/