Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്കൻ അങ്ങനെയങ്ങനെ. ഇക്കൂട്ടത്തിൽ സാരോപദേശിയായി മൂങ്ങ മുത്തശി വരുന്ന നിരവധി കഥകൾ കൂട്ടുകാർ വായിച്ചിരിക്കുമല്ലോ?
മൂങ്ങാ മുത്തശിയേയും കൂട്ടുകാരേയും കുറിച്ചു കൂടുതലറിയാൻ കൂട്ടുകാർക്കും ആഗ്രഹമില്ലേ... തടിച്ച തല, ഉരുണ്ട കണ്ണുകൾ, കുറിയ വാൽ, പരന്ന മുഖം, കട്ടിയാർന്നു വളഞ്ഞ കൊക്ക് എന്നിവയാണ് മൂങ്ങയുടെ സവിശേഷതകൾ. സ്ട്രിഗിഫോർമിസ് ഓർഡറിൽപ്പെടുന്ന പക്ഷികളാണ് മൂങ്ങകൾ. കൂമൻ, നത്ത്, ഉൗമൻ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
രാത്രി മാത്രമോ കാഴ്ച?
ഇരുട്ടത്തു തിളങ്ങുന്ന കണ്ണുകളുരുട്ടി, നിശബ്ദതയിലൂടെ ഊം ഊം എന്ന ശബ്ദമുണ്ടാക്കി നമ്മെ ഭയപ്പെടുത്തുന്ന വീരന്മാരാണ് മൂങ്ങകൾ. എന്നാൽ ഇവരെ പകൽ എവിടേയും കാണുന്നില്ലല്ലോ എന്നു കൂട്ടുകാർ ചിന്തിച്ചിട്ടുണ്ടോ?
മൂങ്ങകൾക്ക് രാത്രി മാത്രമേ കാഴ്ചയുണ്ടാകൂവെന്നും അതുകൊണ്ടാണ് അവ രാത്രി മാത്രം പുറത്തിറങ്ങുന്നത് എന്നുമാണ് പലരുടേയും വിശ്വാസം. എന്നാൽ ഇത് ശരിയല്ലെന്നു ശാസ്ത്രീയമായി തെളിഞ്ഞുകഴിഞ്ഞു.
രാത്രിയെന്നതു പോലെ പകലും മൂങ്ങകൾക്ക് കണ്ണുകാണാം. പിന്നെന്തുകൊണ്ട് രാത്രിമാത്രം ഇവ സഞ്ചരിക്കുന്നു? ഇരതേടിയാണ് ഇവർ രാത്രി ഇറങ്ങുന്നത്.
രണ്ടു വിഭാഗം
മൂങ്ങകളെ രണ്ടു വിഭാഗമായി തിരിക്കാം. ടിറ്റോനിഡെ കുലത്തിൽപ്പെടുന്നവയും സ്ട്രിഗിഡെ കുലത്തിൽപ്പെടുന്നവയും. ടിറ്റോനിഡെ കുലത്തിൽ 11 സ്പീഷീസ് മൂങ്ങകളും സ്ട്രിഗിഡെ കുലത്തിൽ 123 സ്പീഷീസും ഉള്ളതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ആദ്യത്തെ വിഭാഗക്കാർ മലയ, ഹവായ്, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ മാത്രമേ കാണുന്നുള്ളൂ. രണ്ടാമത്തെ വിഭാഗം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കണ്ടുവരുന്നു.
സവിശേഷതകൾ
കാഴ്ച ശക്തിയേക്കാളുപരി ഇവരുടെ ഘ്രാണ ശക്തിയാണ് കൂടുതലായും ഇര പിടിക്കാൻ സഹായിക്കുന്നത്. അതുകൊണ്ടാണ് കൂരിരുട്ടിലും അവയ്ക്ക് ഇരയെ പിടിക്കാൻ കഴിയുന്നത്. മൃദുലമായ തൂവലുകൾ ശബ്ദമുണ്ടാക്കാതെ ഇരയുടെ മേൽ പറന്നു വീഴാൻ ഇവയെ സഹായിക്കുന്നു.
ചെറിയ പക്ഷികൾ, പ്രാണികൾ, തവളകൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഭക്ഷണം. മൂങ്ങയുടെ കണ്ണിലെ റോഡ് സെല്ലുകൾ ഒരു വസ്തുവിനെ പൂർണമായി കാണാൻ സഹായിക്കുന്നു. സെല്ലുകളിലെ “വിഷ്വൽ പർപ്പിൾ’’എന്ന രാസവസ്തുവാണ് ഇതിനു സഹായിക്കുന്നത്. മൂങ്ങയുടെ കൃഷ്ണമണി ചലിക്കില്ലെങ്കിലും ഏത് ദിശയിലേക്കും തിരിക്കാൻ കഴിയുന്ന തല പക്ഷിയുടെ പ്രത്യേകതയാണ്.
ശരീരഘടന
മൂങ്ങകളുടെ കണ്ണിന് അസാധാരണ വലിപ്പം ഉള്ളതുകൊണ്ടാണ് ഭീകരതയുടെ പരിവേഷം ഈ സാധുവിന് വന്നത്. തൂവലുകൾക്കിടയിലായി കാതുകൾ ഒളിഞ്ഞിരിക്കുന്നു. ഇവ പ്രതിസാമ്യം ഇല്ലാത്തവയാണ്. മാർദവമേറിയ രോമം ഉണ്ട്. കൊക്കും കാലും പരുന്തുവർഗത്തിന്റേതുപോലെയാണ്. ബലിഷ്ഠവും സൂചിപോലെ കൂർത്തതുമായ നഖങ്ങൾ കൊണ്ട് ഇരയെ റാഞ്ചിയെടുക്കുവാൻ മൂങ്ങകൾക്കു നിഷ്പ്രയാസം കഴിയും. ചിറകിന് ഉടലിന്റെ ഇരട്ടി നീളമുണ്ട്.
ശത്രുക്കൾക്ക് കണ്ടുപിടിക്കാൻ പ്രയാസം
രാത്രിയുടെ കാവൽക്കാരായ ഇവർ രാത്രി സമയങ്ങളിൽ ഇര തേടാനിറങ്ങുകയും പകൽ ഉറങ്ങുകയും ചെയ്യുന്നു. മരക്കൊന്പുകളിലും മറ്റും ഉറക്കംതൂങ്ങി നിൽക്കുന്ന ഇവയെ കാക്കയും പരുന്തുമെല്ലാം ആക്രമിക്കാറുണ്ട്.
മരത്തൊലിയുടെ നിറമായതിനാൽ ശത്രുക്കൾക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ പ്രയാസമാണെന്ന് മാത്രം. പുച്ച, മുയൽ തുടങ്ങി തന്നെക്കാൾ വലിപ്പമുള്ള ജീവികളെയും ഇവർ പിടികൂടി ഭക്ഷിക്കാറുണ്ട്.
മൂങ്ങയ്ക്ക് സ്വന്തമായി കൂടില്ല. മരപ്പൊത്തുകൾ, ആളൊഴിഞ്ഞ വീടുകൾ, ചില ഉപയോഗശൂന്യമായ പക്ഷിക്കൂടുകൾ തുടങ്ങിയവയിലാണ് ഇവർ മുട്ടയിടുന്നത്. സാധാരണയായി ഒരു പ്രാവശ്യം മുന്ന് മുതൽ അഞ്ചു മുട്ടകൾ വരെ ഇടും. ഇവയുടെ മുട്ട കോഴിമുട്ടയെക്കാൾ ചെറുതാണ്.
മൂങ്ങാക്കുടുംബത്തിലെ ചില അംഗങ്ങൾ
കാലങ്കോഴി
പരുന്തിനോളം വലിപ്പം ഉള്ള ഇവയുടെ ശാസ്ത്രനാമം സ്ടിക്സ് ഓസിലേറ്റ എന്നാണ്. മുഖത്തിന് ഇരുഭാഗത്തും ഓരോ കറുത്ത വരയുണ്ട്. കൊക്കിനു താഴെ വെളുത്ത അടയാളം കാണാം. ശരീരത്തിന്റെ ബാക്കി ഭാഗത്തിന് തവിട്ടുനിറമാണ്. അടിവശത്ത് അനേകം കറുത്ത വരകൾ ഉണ്ട്. കാലുകൾ തൂവലുകൊണ്ട് മൂടിയിരിക്കുന്നു. ഇവയുടെ മുഖ്യഭക്ഷണം എലിയാണ്.
മീൻകൂമൻ
ഏകദേശം 55 സെന്റീമീറ്റർ നീളം മീൻകൂമന്മാർക്കുണ്ട്. തലയിൽ ചെവി പോലെയുള്ള തൂവൽക്കൂട്ടം കാണാം. കണ്ണിന്റെ നിറം മഞ്ഞ. കാലുകളിൽ തൂവലുകൾ ഇല്ല. വെള്ളമുള്ള പ്രദേശങ്ങളിലാണ് മീൻകൂമനെ സാധാരണ കാണുന്നത്. ‘കൂമനൊന്നു മൂളിയാൽ കൂമത്തി രണ്ടുമൂളും’ എന്ന ചൊല്ല് മീൻകൂമന്റെ കരച്ചിലിൽ നിന്ന് ഉദ്ഭവിച്ചതാണ്. വാസ്തവത്തിൽ മൂന്നു തവണ മൂളുന്നതും ഒരു മൂങ്ങ തന്നെയാണ്. എന്നാൽ ഇവ രണ്ടു ദിക്കിൽനിന്നു വരുന്നതായേ നമുക്കു തോന്നുകയുള്ളൂ. ഈ പ്രതിഭാസത്തിനു ശബ്ദവിഡംബനം എന്നു പറയുന്നു.
കാട്ടുമൂങ്ങ
വനങ്ങളിൽ കണ്ടുവരുന്ന ഇവയുടെ താമസം ജലാശയങ്ങൾക്കു സമീപമാണ്. മഞ്ഞക്കൊക്ക്, കടുത്ത തവിട്ടുനിറത്തിലുള്ള കണ്ണ്, തൊട്ടുമുകളിൽ കൊന്പുപോലെ തോന്നുന്ന തൂവൽ എന്നിവ കാട്ടുമൂങ്ങകളുടെ സവിശേഷതകൾ ആണ്. തലയിലും പുറത്തും അടിവശത്തും അനേകം കറുത്ത പൊട്ടുകളുണ്ട്.
വെള്ളിമൂങ്ങ
മാന്ത്രികശക്തിയുണ്ട് എന്ന മിഥ്യാധാരണ മനുഷ്യർക്കിടയിൽ പരന്നതോടെ ഉറക്കം നഷ്ടപ്പെട്ടവരാണ് വെള്ളിമൂങ്ങകൾ. മോഹവിലയുള്ള വെള്ളിമൂങ്ങകളെ കെണി വച്ചുപിടിച്ച് വിപണനം നടത്തുന്നവരെക്കുറിച്ച് വാർത്തകളിൽ വായിച്ചിരിക്കുമല്ലോ? ഒരു കാക്കയോളം വലിപ്പമുള്ള വെള്ളിമൂങ്ങയുടെ പുറം, ചിറക്, കഴുത്ത്, തലയുടെ പിൻഭാഗം എന്നിവയ്ക്ക് ഇളം തവിട്ടുനിറമാണ്. ദേഹത്ത് ചാരനിറം ഉള്ള പുള്ളികളും വരകളും കാണാം.
പത്തായപ്പക്ഷി എന്നും പേരുള്ള വെള്ളിമൂങ്ങ മരങ്ങളിലേയും കെട്ടിടങ്ങളിലേയും പോടുകളിൽ വസിക്കുന്നു. പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ ഇവയെ കാണാം.എലികളും ചെറുപ്രാണികളുമാണ് മുഖ്യഭക്ഷണം.
ഭീമൻമൂങ്ങ
മൂങ്ങകളുടെ കുടുംബത്തിലെ ഏറ്റവും വലിയ ഇനമാണിത്. ഏകദേശം 65 സെന്റീമീറ്റർ നീളമുണ്ട്. യൂറോപ്പിലും ഉത്തരേഷ്യയിലും ഹിമാലയസാനുക്കളിലും കണ്ടുവരുന്നു.
താടിക്കാരൻ മൂങ്ങ
ഇതിന്റെ മുഖത്തിനു മനുഷ്യന്റേതിനോടു സാമ്യം ഉണ്ട്. കൃഷ്ണമണി ചലിപ്പിക്കാൻ കഴിയും. മുഖത്ത് നീണ്ട രോമങ്ങൾ ഉണ്ട്. ശാസ്ത്രജ്ഞർ ഇതിനെ ‘പക്ഷികളിലെ തത്വജ്ഞാനി’ എന്നു വിളിക്കുന്നു. 40 സെന്റീമീറ്ററോളം നീളം ഉണ്ട്.
പരിമള മൂങ്ങ
രാത്രിയിൽ പരിമളം പരത്തിക്കൊണ്ടാണ് ഇതു പറക്കുന്നത്. 20 സെന്റീമീറ്ററോളം നീളം ഉണ്ട്. വെട്ടുകിളി, വിട്ടിൽ, വിത്ത്, ഫലം എന്നിവ ഭക്ഷിക്കുന്നു. പരിമളമൂങ്ങ ദേശാടനപ്പക്ഷി ആണ്. സെപ്റ്റംബറിൽ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് പുറപ്പെട്ട് ഇന്ത്യയിൽ എത്തുന്നു.
മൂങ്ങരാജൻ
ഇതിന്റെ തലയിൽ കിരീടാകൃതിയിൽ തൂവലുകൾ കാണുന്നു. ശരീരത്തിന് 70 സെന്റീമീറ്ററോളം നീളംവരും. ഏഷ്യ,യൂറോപ്പ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മുയലുകളാണ് മുഖ്യഭക്ഷണം.
സഹകാരിമൂങ്ങ
ഒന്നിച്ചു ജീവിക്കുന്നതിനാലാണ് ഈ പേരുവന്നത്. ചില ശാസ്ത്രജ്ഞർ ഇവയെ ‘കരയുന്ന മൂങ്ങ’ എന്നു വിളിക്കുന്നു. നിരന്തരം മൂളിക്കൊണ്ടിരിക്കുന്ന സ്വഭാവമാണ് ഇതിന്റേത്. പറക്കുന്പോഴും വേട്ടയാടുന്പോഴും കരയാറില്ല. പുരാതന ഗ്രീക്കുകാർ വിജ്ഞാനദേവതയായ മിനർവയുടെ കിരീടത്തിനു മുകളിൽ ഇതിന്റെ ശില്പം വച്ചിരുന്നു.
മൂങ്ങാക്കോലം
ദൈവത്തിന്റെ ദൂതന്മാരായാണ് ജപ്പാൻകാർ മൂങ്ങകളെ കാണുന്നത്. പട്ടിണിയും ദാരിദ്ര്യവുമൊക്കെ വരുന്പോൾ അവരുടെ രക്ഷയ്ക്കെത്തുന്നത് മൂങ്ങകളാണ്. മൂങ്ങകളുടെ കോലങ്ങൾ ഉണ്ടാക്കി കൃഷിയിടങ്ങളിലും വീടിനുമുന്പിലുമൊക്കെ നാട്ടിവയ്ക്കും. അതോടെ ദാരിദ്ര്യ ദേവത അകന്നുപോകുമെന്നാണ് വിശ്വാസം.
മിമിക്രി വീരൻ
പല ശബ്ദങ്ങൾ അനുകരിച്ചു നമ്മെ പറ്റിക്കാൻ ഈ വിദ്വാനു സാധിക്കും. ഭയങ്കരവും പേടിപ്പിക്കുന്നതുമായ പല ശബ്ദങ്ങളുമുണ്ടാക്കാൻ ഇവനു കഴിയുമെന്നർഥം. പണ്ട് ഇന്ത്യയിൽ തേയിലക്കൃഷി നടത്താൻ വന്ന ഒരു സായിപ്പിനെ മൂങ്ങ പറ്റിച്ചൊരു കഥയുണ്ട്. അർധരാത്രി ഒരു സ്ത്രീ നിലവിളിക്കുന്നത് കേട്ട് ടോർച്ചുമെടുത്ത് തോട്ടത്തിലെത്തിയ സായിപ്പിന് ആരെയും കാണാൻ സാധിച്ചില്ല. അന്വേഷണങ്ങൾക്കൊടുവിൽ ഒരു മരച്ചില്ലയിൽ നിന്നാണ് പെണ്ണിന്റെ നിലവിളി എന്നു മനസിലായി. ടോർച്ചുതെളിച്ച സായിപ്പ് കണ്ടത് നമ്മുടെ മൂങ്ങച്ചാരെ!
വംശനാശ ഭീഷണിയിൽ
ഓരോരോ കാരണവും പറഞ്ഞ് മൂങ്ങകളെ വേട്ടയാടി, ഇപ്പോൾ അവയുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞു വരികയാണ്. വംശനാശ ഭീഷണി നേരിടുന്ന ഈ സാധു പക്ഷിയെ പിടിക്കുന്നത് ഇപ്പോൾ നിയമവിരുദ്ധമായിട്ടാണ് കാണുന്നത്. അങ്ങനെയെങ്കിലും കുട്ടികൾക്ക് പ്രിയപ്പെട്ട ഈ മൂങ്ങമുത്തശ്ശി നമുക്കൊപ്പം നിലനിൽക്കട്ടെ.
* മൂങ്ങകളുടെ കൂട്ടത്തെ ഇംഗ്ലീഷിൽ ‘പാർലമെന്റ്’ എന്നു പറയുന്നു.
* മൂങ്ങകളുടെ തല 2700 തിരിക്കാൻ സാധിക്കും.
ഗിഫു മേലാറ്റൂർ
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില്‍ തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്‍ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്‍ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്‍. സാധാരണയായി നമ്മുടെ വാഹനങ്ങളില്‍ പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്‍ബിറ്റര്‍
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില്‍ പുലികള്‍ ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്‍ധിക്കുന്നു എന്ന വാര്‍ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ്‍ മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്‍പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ജോലിക്കിടെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
പാലക്കാട്ട് കാറിൽ കടത്താൻ ശ്രമിച്ച ഒരുകോടി രൂപയുമായി രണ്ടുപേർ പിടിയിൽ
തലശേരിയിൽ കാറുകൾ കത്തിയതല്ല, കത്തിച്ചത്: തീയിടുന്ന ദൃശ്യങ്ങൾ പുറത്ത്
2034 ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും: ഔദ്യോഗികമായി പ്രഖ്യാപിച്ച് ഫിഫ
ചക്കുളത്തുകാവ് പൊങ്കാല; 13ന് പ്രാദേശിക അവധി