Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തിരിഞ്ഞാലും ഏതെങ്കിലും ഒരു ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ ലോഗോയോ പരസ്യമോ കാണാനും സാധിക്കും. തങ്ങളുടെ സേവനത്തെ സംബന്ധിച്ചുള്ള ആശയങ്ങൾ ആളുകളുടെ മനസിൽ പതിപ്പിക്കുന്നതിനായി മനഃശാസ്ത്രപരമായ നീക്കത്തിലാണ് വിപണിയും വിവിധ സേവനങ്ങളുടെ വില്പനക്കാരും.
ഓരോ വ്യക്തിയും പ്രതിദിനം മൂവായിരം മുതൽ പതിനായിരം വരെ പരസ്യങ്ങൾ കാണുന്നുണ്ടെന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഈ മേഖലയിൽ നിരന്തരം ഗവേഷണങ്ങൾ നടത്തി അതിൽ കണ്ടെത്തിയ കാര്യങ്ങൾ അനുസരിച്ച് പുതിയ ട്രിക്കുകൾ വിപണനക്കാർ എപ്പോഴും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. പരസ്യമേഖലയിൽ നടത്തിയിട്ടുള്ള വിവിധ പഠനങ്ങളിൽ തെളിഞ്ഞിട്ടുള്ള കാര്യങ്ങളേവെയെന്ന് നോക്കാം...
ഉപയോക്താക്കളെ എങ്ങനെ നേടുന്നു
1. ആകർഷകവും രസകരവുമായ വാക്കുകൾ
(SIZZLING HOT PRODUCT)
ഭാഷയുടെ കൃത്യമായ ഉപയോഗത്തിലൂടെ, അതായത്, ജനത്തെ ആകർഷിക്കുന്നതിനായി രസകരവും കൗതുകകരവുമായ വാക്കുകൾ പരസ്യവാചകത്തിൽ ഉപയോഗിക്കുന്നത് കന്പനികളുടെ ഒരു തന്ത്രമാണ്. വൈകാരികമായ പ്രതികരണം ഇത്തരം വാക്കുകളിലൂടെ ഉപയോക്താക്കളിൽനിന്ന് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില വാക്കുകൾ ഉത്പന്നവുമായി ഉപയോക്താക്കൾക്ക് ഒരു ആത്മബന്ധം തോന്നാനും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.
2. വെറുതേ ഒന്ന് പരീക്ഷിച്ച് നോക്കൂ
(NO-RISK FREE TRIAL)
വാങ്ങുന്നതിനു മുന്പുള്ള പരീക്ഷണം (Try Before You Buy). ഉത്പന്നം വാങ്ങുന്പോഴുള്ള റിസ്ക് കുറച്ചുകൊടുക്കുന്ന ഈ ടെക്നിക് വളരെ ഫലപ്രദമാണെന്നാണ് തെളിഞ്ഞിട്ടുള്ളത്. പരസ്യങ്ങളിലെ ഏറ്റവും ശക്തമായ വാക്ക് ഫ്രീ എന്നതാണെന്നും അത്, ഉപഭോക്താക്കളെ കൂടുതൽ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നതിന് പ്രേരിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു.
3. എനിക്കിത് ഇഷ്ടപ്പെട്ടു/ ഫലപ്രദമായി തോന്നി
(IT WORKED FOR ME)
ഞങ്ങളുടെ ഉത്പന്നം അല്ലെങ്കിൽ സേവനം സ്വീകരിക്കുന്നതുകൊണ്ട് നിങ്ങളുടെ സമയമോ പണമോ നഷ്ടമാകില്ലെന്ന് ഉപയോക്താക്കളെ തെളിവു സഹിതം ബോധ്യപ്പെടുത്താനായി മറ്റുള്ളവരുടെ സാക്ഷ്യം പരസ്യമായി നല്കുന്നത് കന്പനികളുടെ മറ്റൊരു തന്ത്രമാണ്. അതുപോലെ തന്നെ ഉപയോക്താവിനുള്ള ഏതെങ്കിലും സംശയമോ തർക്കമോ പരിഹരിച്ചും, ഉത്തരം നല്കിയും പരസ്യങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്.
4. എന്നെപ്പോലെയാകൂ
(BE LIKE ME)
പ്രശസ്തനായ ഒരു സെലിബ്രിറ്റി ഏതെങ്കിലും ഒരു ഉത്പന്നത്തെ പരിചയപ്പെടുത്തിയാൽ ആ ഉത്പന്നത്തെക്കുറിച്ചുള്ള വിശ്വാസം സാധാരണക്കാരിൽ വർധിക്കും. തങ്ങൾക്ക് അത്ര പരിചയമില്ലാത്ത ഒരു കന്പനിയെക്കുറിച്ച് തങ്ങൾ കണ്ട് പരിചയമുള്ള ഒരു സെലിബ്രിറ്റി പറയുന്പോൾ ജനത്തിന് വേഗത്തിൽ വിശ്വാസമാവും. സോപ്പ്, ഫേസ് ക്രീം പോലുള്ള ഉത്പന്നങ്ങളുടെ കാര്യത്തിൽ ഇത് വളരെ പെട്ടെന്ന് പ്രാവർത്തികമാകും.
5. അഞ്ചു ശതമാനം ഓഫർ
(GET 5% OFF)
മികച്ച ഓഫറുകൾ ഏതു സാന്പത്തികസ്ഥിതിയിലുള്ള ആളുകളെയും, എപ്പോഴും ആകർഷിക്കും. എത്രയെങ്കിലും ശതമാനം ഇളവ്, ഡിസ്ക്കൗണ്ട്, ഒന്നെടുത്താൽ ഒന്ന് ഫ്രീ തുടങ്ങിയ ഓഫറുകൾ ഉപയോക്താക്കൾക്ക് ഇഷ്ടമാണ്. വസ്ത്ര വ്യാപാര മേഖലയിലാണ് ഈ വിദ്യ കൂടുതലായി പ്രയോഗിക്കുക.
6. ചുരുങ്ങിയ സമയം മാത്രം
(LIMITED TIME OFFER)
ഏതെങ്കിലും പ്രത്യേക ഓഫർ, ചുരുങ്ങിയ കാലത്തേക്ക്, സമയപരിധി കൊടുത്ത് വിപണിയിൽ അവതരിപ്പിക്കുന്പോൾ ആളുകൾ കൂടുതൽ ആകൃഷ്ടരാവും. ഇലക്ട്രോണിക് ഉത്പന്നങ്ങൾ പോലുള്ള വിലയേറിയ വസ്തുക്കൾ വിൽക്കാൻ ഈ ട്രിക്കാണ് പൊതുവെ പ്രയോഗിക്കാറുള്ളത്. സമയപരിധി സൃഷ്ടിച്ച് ഉപയോക്താക്കളെ സമ്മർദത്തിലാക്കി ഉത്പന്നത്തിലേക്ക് ആകർഷിക്കുകയാണ് ചെയ്യുന്നത്.
7. ഈ ഉത്പന്നം ഇഷ്ടപ്പെടുന്ന നിങ്ങളുടെ പരിചയക്കാർ
(PEOPLE YOU KNOW LIKE THIS PRODUCT)
പരസ്യത്തിന്റെ പ്രധാന മേഖലയാണിന്ന് സമൂഹമാധ്യമങ്ങൾ. ഒരു സാക്ഷ്യത്തേക്കാളും സെലിബ്രിറ്റിയുടെ വാക്കുകളേക്കാളും കൂടുതലായി സുഹൃത്തുക്കളുടെ വാക്കുകൾ ആളുകൾ പെട്ടെന്ന് വിശ്വസിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ ഈ ഉത്പന്നം ഇതിനോടകം വാങ്ങുകയും അത് ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട് എന്ന് നിങ്ങളെ വിശ്വസിപ്പിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നത്. സോഷ്യൽമീഡിയ വഴിയുള്ള പരസ്യങ്ങളിലാണ് ഇത്തരം ട്രിക്ക് കൂടുതൽ പ്രയോഗിക്കുന്നത്.
ഉപബോധമനസിനെ ആകർഷിക്കാൻ തന്ത്രങ്ങൾ
ചിലപ്പോൾ അടുപ്പിച്ച് കുറേക്കാലം കണ്ട് കഴിയുന്പോൾ പരസ്യദാതാക്കളുടെ പല വിദ്യകളും ആളുകൾ മനസിലാക്കിയെടുക്കും. എന്നാൽ, ശ്രദ്ധയാകർഷിക്കുന്നതിനായി, ആളുകൾ അറിയാതെ മറ്റു പല തന്ത്രങ്ങളുമായി അവർ നിരന്തരം ആളുകളിലേക്ക് എത്തുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം..
ഒരൊറ്റ വാക്ക്
മുന്പ് സൂചിപ്പിച്ചതുപോലെ ഭാഷയുടെ കൃത്യമായ ഉപയോഗത്തിലൂടെ, യഥാർഥത്തിൽ ഉള്ളതോ ഇല്ലാത്തതോ ആയ എന്ത് രൂപം വേണമെങ്കിലും ഒരാളുടെ മനസിൽ വരച്ചെടുക്കാൻ സാധിക്കും. ഉദാഹരണത്തിന് പറക്കുന്ന ആന എന്ന് പറയുന്പോൾ ആളുകളുടെ മനസിൽ അത് പതിഞ്ഞുകഴിഞ്ഞു. അങ്ങനെയൊന്ന് ഇല്ലെന്ന് അറിയാമെങ്കിലും അതിന്റെ ചിത്രം മനസിൽ പതിയും.
ഒരു ശതമാനം പോലും സത്യമല്ലെന്ന് അറിയാവുന്ന കാര്യങ്ങളുടെ പോലും രൂപങ്ങൾ മനസെന്ന കാൻവാസിൽ വരച്ചെടുക്കുന്നതിൽ പരസ്യദാതാക്കൾ വിജയിക്കുന്നു. ഇതാണ് പരസ്യങ്ങളിലും പ്രയോഗിക്കപ്പെടുന്ന തന്ത്രം.
ലോഗോ സംസാരിക്കും
ഒരു ബ്രാൻഡ് തങ്ങളുടെ ലോഗോയെ മുന്നിൽ നിർത്തി ഉത്പന്നങ്ങൾ അവതരിപ്പിക്കുന്പോൾ ഉപയോക്താക്കൾക്ക് ആ ഉത്പന്നം കൂടുതൽ ആകർഷകമായി തോന്നും എന്ന് ഗവേഷണങ്ങളിൽനിന്ന് തെളിഞ്ഞിട്ടുണ്ട്.
ഏതെങ്കിലും ലോഗോ കാണുന്പോൾ അത് ഉപയോക്താക്കൾക്ക് വേഗത്തിൽ തന്നെ തങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കും. വൈകാരികമായി ആളുകളെ ആകർഷിക്കാനുതകുന്ന മറ്റൊരു വിദ്യയാണിത്.
ഉത്പന്നവുമായി അടുപ്പം തോന്നണം
എല്ലാ പരസ്യങ്ങളും നിർമിക്കുന്നത് ഉത്പന്നത്തിന്റെ പ്രത്യേകതകൾ വിവരിക്കാനാവണമെന്ന് നിർബന്ധമില്ല. ഏതെങ്കിലും ഒരു ഉത്പന്നം, പൊതുവേ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന വസ്തുക്കളുമായി ചേർത്ത് നിരന്തരമായി കാണിച്ചാൽ തന്നെ അതുമായി അവർക്ക് അടുപ്പം തോന്നുകയും ആ ഉത്പന്നത്തിലേക്ക് സ്വാഭാവികമായി ആകൃഷ്ടരാവുകയും ചെയ്യും.
ഉദാഹരണത്തിന് സോപ്പുപൊടി. അത് പലപ്പോഴും സൂര്യപ്രകാശത്തോടും പൂക്കളോടുമൊക്കെ ചേർത്ത് അവതരിപ്പിക്കുന്പോൾ തന്നെ ആളുകൾക്ക് അതിനോട് താത്പര്യം തോന്നും. അഫക്ടീവ് കണ്ടീഷണിംഗ് (വൈകാരികമായ വ്യവസ്ഥ സ്ഥാപിക്കൽ) എന്നാണ് ഇതിനെ വിളിക്കുന്നത്. മറ്റൊരു ഉദാഹരണമെടുത്താൽ കിൻഡർ ജോയി എന്ന മിഠായി. ചോക്ലേറ്റിനേക്കാൾ കളിപ്പാട്ടം കാണിച്ച് കുട്ടികളെ കന്പനി ആകർഷിക്കുന്നു.
ഒരേ വിഭാഗത്തിൽപ്പെട്ട രണ്ടു കന്പനികളുടെ വസ്തുക്കൾ ഒരുമിച്ചിരിക്കുകയാണെന്ന് വിചാരിക്കാം. ഗുണവും പ്രത്യേകതകളും കുറഞ്ഞതെങ്കിലും ബ്രാൻഡ് നെയിം ഉത്പന്നത്തിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനോട് ഉപയോക്താക്കൾക്ക് കൂടുതൽ താത്പര്യം തോന്നും. പേന പോലുള്ള വസ്തുക്കളുടെ കാര്യത്തിൽ പ്രത്യേകിച്ച്.
കച്ചവടക്കാർ പയറ്റിത്തെളിഞ്ഞ മറ്റൊരു തന്ത്രമുണ്ട്. വിലക്കുറവ് അവതരിപ്പിക്കുന്നതിനേക്കാൾ വിലക്കൂടുതലുള്ള ബ്രാൻഡഡ് വസ്തുക്കൾ അവതരിപ്പിക്കുന്പോഴാണ് ആളുകൾ കൂടുതൽ ആകൃഷ്ടരാവുന്നതെന്നത്. അറുപത് സെക്കൻഡുകൾക്കുള്ളിൽ കുറേയേറെ ബ്രാൻഡ് നെയിമുകളും അത്രതന്നെ പോപ്പുലറായ ഓഫർ സെയിലുകളുടെ പേരുകളും കാണിച്ചെങ്കിലും ബ്രാൻഡഡ് നെയിമുകളാണ് ഓഫറുകളേക്കാൾ കൂടുതൽ ഉപയോക്താക്കളുടെ ശ്രദ്ധയിൽ പതിഞ്ഞതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
മ്യൂസിക് എന്ന പരസ്യം
പരസ്യത്തിനെല്ലാം പുറമേ കച്ചവടക്കാർ പയറ്റുന്ന മറ്റൊരു തന്ത്രമാണ് കടകളിലെ മ്യൂസിക് സംവിധാനം. റസ്റ്ററന്റുകളിലും വൈൻ പാർലറുകളിലുമെല്ലാം ഇത് നന്നായി ഫലം ചെയ്യുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. സംഗീതത്തിന്റെ അകന്പടിയിൽ ആളുകളുടെ മനോഭാവത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നതും കൂടുതൽ പർച്ചേസ് നടത്തുന്നതായും തെളിഞ്ഞിട്ടുണ്ട്.
പരസ്യത്തിന്റെ വിജയം
ഉത്പന്നങ്ങൾ വിൽക്കുന്നതിനാണല്ലോ പരസ്യം. അതുകൊണ്ട് തന്നെ ഒരു ഉത്പന്നത്തിന്, അതിന്റെ പരസ്യം എത്ര കൂടുതൽ വില്പനയുണ്ടാക്കി എന്നതാണ് പരസ്യത്തിന്റെ വിജയം. ഏതെങ്കിലും ഒരു പരസ്യം നിങ്ങൾ തുടർച്ചയായി എവിടെയെങ്കിലും കാണുന്നുണ്ടെങ്കിൽ ഓർത്തുകൊള്ളണം, ആ പരസ്യം ആ കന്പനിക്ക് ലാഭം ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കുകയാണെന്ന്.
ചെറിയ സൂപ്പർമാർക്കറ്റുകൾ പോലുള്ള ഇടങ്ങളിൽ, ചെറിയ രീതിയിലാണ് എല്ലാ കന്പനികളും തങ്ങളുടെ ഏതെങ്കിലും ഉത്പന്നത്തിന്റെ പരസ്യം ആദ്യം കൊടുക്കുക. അവിടെ വിജയിച്ചാൽ മാത്രം ആ പരസ്യം തുടരും. പിന്നീടാണ് വലിയ മാർക്കറ്റിലേക്ക് പ്രസ്തുത പരസ്യം ഇറക്കുക.
കളർ സൈക്കോളജി
കാഴ്ചയിലൂടെയാണ് ഏതൊരു വസ്തുവും ആകർഷിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഉത്പന്നത്തെ അവതരിപ്പിക്കുന്ന പരസ്യത്തിലെ നിറത്തിന് കച്ചവട മേഖലയിൽ വലിയ പ്രാധാന്യമുണ്ട്. നിറങ്ങളും പരസ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്ന് നോക്കാം.
1. പരസ്യത്തിലെ ഉത്പന്നത്തിന്റെ, അല്ലെങ്കിൽ ചിത്രത്തിന്റെ നിറം, 90 ശതമാനം ആളുകളെയും സ്വാധീനിക്കും.
2. ആണ്കുട്ടികൾക്ക് നീല, പെണ്കുട്ടികൾക്ക് പിങ്ക് എന്നത് പഴഞ്ചൻ വിശ്വാസമായി മാറിയിരിക്കുന്നു. ആണ്കുട്ടികളും പെണ്കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നിറമാണ് നീല.
3. ബ്ലാക്ക് ആൻഡ് വൈറ്റ് പരസ്യങ്ങളേക്കാൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നത് കളർ പ്രിന്റിലുള്ള പരസ്യങ്ങളാണ്.
4. പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റും എന്ന കാരണത്താൽ ചുവപ്പുനിറമാണ് പരസ്യങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത്. (KFC, COCA COLA)
5. ആരോഗ്യം, സാമൂഹ്യ ബന്ധങ്ങൾ എന്നിവ വിഷയമായിട്ടുള്ള ബ്രാൻഡുകൾ തങ്ങളുടെ പരസ്യങ്ങൾക്കായി പൊതുവെ നീല നിറമാണ് ഉപയോഗിക്കാറ് (ഫേസ്ബുക്ക്, Oral B).
ചിത്രമോ എഴുത്തോ?
ലോഗോയിലും മറ്റും എഴുത്തുകളേക്കാൾ കൂടുതൽ ചിത്രങ്ങളെയാണ് ജനം പെട്ടെന്ന് സ്വീകരിക്കുന്നതെന്നാണ്, ഗവേഷകർ നടത്തിയ മറ്റൊരു പരീക്ഷണത്തിൽ കണ്ടെത്തിയത്. ആപ്പിളിന്റെയും IBMന്റെയും ലോഗോ ഒരുമിച്ച് കാണിച്ചപ്പോൾ ജനം കൂടുതൽ ക്രിയാത്മകമായി പ്രതികരിച്ചത് ആപ്പിളിന്റെ ലോഗോ കണ്ടാണത്രേ.
അതേസമയം ആകർഷകമായ ടാഗ് ലൈനുകളും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ബിഎംഡബ്ലുവിനുവേണ്ടി അമിരാറ്റി ആൻഡ് പ്യൂരിസ് എന്ന പരസ്യ കന്പനി എഴുതിയ ടാഗ് ലൈനാണ് “ദ അൾട്ടിമേറ്റ് ഡ്രൈവിംഗ് മെഷീൻ’’ എന്നത്. ഈ വാചകം ബൈക്കിൽ വരെ എഴുതി നടക്കുന്ന രീതിയിൽ ആ വാക്കുകൾ ജനങ്ങളെ സ്വാധീനിച്ചു.
പരസ്യത്തേക്കാൾ ഹിറ്റാവുന്ന കഥാപാത്രങ്ങൾ
ചിലയവസരങ്ങളിൽ പരസ്യത്തേക്കാളും വേഗത്തിൽ അതിലെ കഥാപാത്രങ്ങൾ ഹിറ്റാവാറുണ്ട്. വോഡഫോണ് പരസ്യത്തിലെ സൂസുവും ഹച്ച് മൊബൈൽ പരസ്യത്തിലെ പഗ് ഇനം നായയും ഫൈവ് സ്റ്റാർ പരസ്യത്തിലെ രമേഷ് സുരേഷ് സഹോദരങ്ങളുമെല്ലാം ഉദാഹരണങ്ങൾ.
അതുപോലെ തന്നെ ചില പരസ്യവാചകങ്ങൾ പരസ്യത്തേക്കാൾ വേഗത്തിൽ ഓരോ വ്യക്തിയുടെയും മനസിൽ ഇടം പിടിക്കും. വാട്ട് ആൻ ഐഡിയ സർജി, വിശ്വാസം അതല്ലേ എല്ലാം തുടങ്ങിയവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമാകുന്ന കാഴ്ചയും കാണാം.
പരസ്യത്തിൽനിന്ന് പരസ്യം
ഒരേ മേഖലയിലുള്ള രണ്ട് കന്പനികൾ ചിലപ്പോൾ തങ്ങളുടെ എതിരാളിയുടെ ടാഗ് ലൈനിനോട് ഒന്നോ രണ്ടോ വാക്കുകൾ കൂട്ടിച്ചേർത്ത്, തങ്ങളുടെ മികവ് എടുത്ത് കാട്ടാറുണ്ട്. ഉദാഹരണത്തിന് കറ നല്ലതാണ് എന്ന് സർഫ് എക്സെൽ പറഞ്ഞപ്പോൾ കറ കളയും പക്ഷേ കളർ കളയില്ല എന്നാണ് സണ്ലൈറ്റ് ഇറക്കിയ പരസ്യത്തിൽ പറഞ്ഞത്.
കാലികവിഷയങ്ങൾ പരസ്യത്തിൽ
കാലികപ്രസക്തിയുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി പരസ്യങ്ങൾ നിർമിച്ച് ചൂടപ്പം പോലെ ഉത്പന്നം വിറ്റഴിക്കുന്നതിൽ തരംഗമിട്ടത് വിഖ്യാതമായ അമുൽ പരസ്യമാണ്.
ഉൾക്ക എന്ന വിഖ്യാത പരസ്യ ഏജൻസിക്കുവേണ്ടി ആർട്ട് ഡയറക്ടർ യൂസ്റ്റസ് ഫെർണാണ്ടസ് രൂപം നല്കിയ പുള്ളിയുടുപ്പിട്ട പെണ്കുട്ടി അമുലിന്റെ ഭാഗ്യമുദ്രയായിത്തീർന്നു.
അതതു കാലത്തെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിവാദങ്ങളെ അടക്കം കാലികപ്രസക്തിയുള്ള സംഭവങ്ങൾ വിഷയമാക്കിക്കൊണ്ടാണ് അമുൽ ഈ പരസ്യ കാംപയ്ൻ ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യസങ്കല്പമായി അമുലിന്റെ ഈ കാംപെയ്നെ പരസ്യരംഗം അംഗീകരിച്ചിട്ടുമുണ്ട്.
വാച്ചുകളുടെ പരസ്യം
വാച്ചുകളുടെയോ ക്ലോക്കുകളുടെയോ പരസ്യങ്ങളിലെ ഒരു കൗതുകം ശ്രദ്ധിച്ചിട്ടുണ്ടോ? 10:10 എന്ന സമയമാണ് പരസ്യത്തിനായി പ്രദർശിപ്പിച്ചിരിക്കുന്ന വാച്ചുകളിലും ക്ലോക്കുകളിലും ടൈംപീസുകളിലും സെറ്റ് ചെയ്യാറ്. അതിന് കാരണവുമുണ്ട്. സൗന്ദര്യശാസ്ത്രമനുസരിച്ചാണ് അങ്ങനെ ചെയ്ത് വരുന്നത്. ക്ലോക്കിലെ അല്ലെങ്കിൽ വാച്ചിലെ സൂചികളെല്ലാം കൃത്യമായി കാണാനാവുന്നത് 10:10 എന്ന സമയം സെറ്റ് ചെയ്യുന്പോഴാണ്.
വാച്ചിന്റെ ലോഗോയും മറ്റ് പ്രത്യേകതകളും കൃത്യമായി കാണാനും സൂചികളെല്ലാം ഈ പൊസിഷനിൽ ഇരിക്കുന്നതാണ് നല്ലത്. V (victory) ആകൃതിയിലോ പുഞ്ചിരിയുടെ ആകൃതിയിലോ ആണ് 10:10 രീതിയിൽ സെറ്റ് ചെയ്യുന്പോൾ വാച്ചിന്റെ മുഖം കാണുക എന്നതും ആ രീതി ഉപയോഗിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നു.
കീർത്തി കാർമൽ ജേക്കബ്
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ
ചന്ദ്രയാനം
ഓര്ബിറ്റര്
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില് പുലികള് ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്ധിക്കുന്നു എന്ന വാര്ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ് മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല: അതിര്ത്തി നിര്ണയത്തിലെ അപാകത പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
ജനവിധി അംഗീകരിക്കുന്നു ; തോൽവി സമ്മതിച്ച് ഇൽത്തിജ മുഫ്തി
"കൈവിട്ട്'ഹരിയാന; ബിജെപിക്ക് ഹാട്രിക്
ഓം പ്രകാശ് ഉള്പ്പെട്ട ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഉടന് ചോദ്യം ചെയ്യും
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അടിയന്തര പ്രമേയത്തിന് അനുമതി; നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്
Latest News
പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല: അതിര്ത്തി നിര്ണയത്തിലെ അപാകത പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
ജനവിധി അംഗീകരിക്കുന്നു ; തോൽവി സമ്മതിച്ച് ഇൽത്തിജ മുഫ്തി
"കൈവിട്ട്'ഹരിയാന; ബിജെപിക്ക് ഹാട്രിക്
ഓം പ്രകാശ് ഉള്പ്പെട്ട ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും ഉടന് ചോദ്യം ചെയ്യും
എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച: അടിയന്തര പ്രമേയത്തിന് അനുമതി; നാല് പ്രതിപക്ഷ എംഎൽഎമാർക്ക് താക്കീത്