ദീ​പി​ക പദുക്കോൺ നിർമാതാവാകുന്നു
Friday, October 5, 2018 9:25 AM IST
ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ നി​ർ​മാ​താ​വാ​കു​ന്നു. റാ​സി എ​ന്ന ചി​ത്ര​മൊ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ മേ​ഘ്ന ഗു​ൽ​സാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യി​രി​ക്കും ദീ​പി​ക നി​ർ​മി​ക്കു​ക. ചി​ത്ര​ത്തി​ൽ നാ​യി​ക ആ​യി അ​ഭി​ന​യി​ക്കു​ന്ന​തും ദീ​പി​ക പ​ദു​ക്കോ​ണാ​ണ്.

ആ​സി​ഡ് ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച ല​ക്ഷ്മി അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി​യു​ള്ളതാ​യി​രി​ക്കും പു​തി​യ ചി​ത്ര​മെ​ന്നാ​ണ് വി​വ​രം. ഷൂ​ട്ടിം​ഗ് ജ​നു​വ​രി​യി​ൽ തു​ട​ങ്ങും. പ്രി​യ​ങ്ക ചോ​പ്ര, അ​നു​ഷ്ക ശ​ർ​മ തു​ട​ങ്ങി​യ ബോ​ളി​വു​ഡ് സു​ന്ദ​രി​മാ​രു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ദീ​പി​ക​യും നി​ർ​മാ​ണ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

സ്ത്രീ ​കേ​ന്ദ്രീ​കൃ​ത സി​നി​മ ആ​യ​തി​നാ​ലാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കാ​ൻ ദീ​പി​ക ത​യാ​റാ​യ​ത്. മേഘ്ന ഗു​ൽ​സാ​ർ സം​വി​ധാ​നം ചെ​യ്ത റാ​സി​യി​ൽ ആ​ലി​യ ഭ​ട്ട് ആ​യി​രു​ന്നു നാ​യി​ക. പാ​ക്കിസ്ഥാ​നി പ​ട്ടാ​ള ഉ​ദ്യോ​ഗ​സ്ഥ​നെ വി​വാ​ഹം ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ ചാ​ര​വ​നി​ത​യു​ടെ ക​ഥ പ​റ​ഞ്ഞ റാ​സി​യി​ൽ ആ​ലി​യ​യു​ടെ പ്ര​ക​ട​നം ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ​ദ്മാ​വ​താ​ണ് ദീ​പി​ക ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം. വി​ശാ​ൽ ഭ​ര​ദ്വാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന സ​പ്ന ദീ​ദി​യി​ലും ദീ​പി​ക​യാ​ണ് നാ​യി​ക. ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​തി​നെ തു​ട​ർ​ന്ന് ഷൂ​ട്ടിം​ഗ് നീ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബോ​ളി​വു​ഡ് താ​രം ര​ണ്‍​വീ​ർ സിം​ഗു​മാ​യു​ള്ള ദീ​പി​ക​യു​ടെ വി​വാ​ഹം ന​വം​ബ​റി​ൽ ന​ട​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.