നാനാ മാന്യനല്ലെങ്കിലും അങ്ങനെ പെരുമാറില്ല: രാജ് താക്കറെ
Saturday, October 20, 2018 10:47 AM IST
ബോ​ളി​വു​ഡ് ന​ട​ന്‍ നാ​നാ പ​ടേ​ക്ക​ർ മാ​ന്യ​ന​ല്ലെ​ന്ന് ത​നി​ക്ക് അ​റി​യാ​മെ​ന്നും എ​ന്നാ​ൽ അ​യാ​ൾ ത​നു​ശ്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​ല്ലെ​ന്നും മ​ഹാ​രാ​ഷ്ട്ര ന​വ​നി​ര്‍​മാ​ണ്‍ സേ​ന ത​ല​വ​ന്‍ രാ​ജ് താ​ക്ക​റെ. ബോ​ളി​വു​ഡ് ന​ടി ത​നു​ശ്രീ ദ​ത്ത നാ​നാ പ​ടേ​ക്ക​റി​നെ​തി​രാ​യി ഉ​ന്ന​യി​ച്ച മീ​ടൂ വി​വാ​ദ​ത്തി​ലാ​ണ് രാ​ജ് താ​ക്ക​റെ ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്.

സ്ത്രീ​ക​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ സ​ഹാ​യം തേ​ടി ന​വ​നി​ര്‍​മാ​ണ്‍ സേ​ന​യെ സ​മീ​പി​ക്കാ​മെ​ന്നും രാ​ജ് താ​ക്ക​റെ പ​റ​ഞ്ഞു. അ​ടി​ച്ച​മ​ര്‍​ത്ത​ലി​ന് എ​തി​രെ സ്ത്രീ​ക​ള്‍ ശ​ബ്ദം ഉ​യ​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.