രാ​ജ് താ​ക്ക​റെ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ന​ടി ത​നു​ശ്രീ ദ​ത്ത​യ്ക്കെ​തി​രേ കേ​സ്
Friday, October 5, 2018 9:55 AM IST
ബോ​ളി​വു​ഡ് ന​ട​ൻ നാ​ന പ​ടേ​ക്ക​ർ​ക്കെ​തി​രേ ഉ​ന്ന​യി​ച്ച ലൈം​ഗി​ക ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ ന​ടി ത​നു​ശ്രീ ദ​ത്ത​യ്ക്കെ​തി​രേ കേ​സ്. മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ണ്‍ സേ​ന അ​ധ്യ​ക്ഷ​ൻ രാ​ജ് താ​ക്ക​റെ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി എം​എ​ൻ​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​മ​ന്ത് ദാ​സാ​ണ് ന​ടി​ക്കെ​തി​രേ പോ​ലീ​സി​ൽ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​കി​യ​ത്. ന​ടി​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മും​ബൈ​യി​ലെ കൈ​ജ് പോ​ലീ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

ന​ട​ൻ നാ​ന പ​ടേ​ക്ക​ർ​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ന​ടി രാ​ജ് താ​ക്ക​റെ​യു​ടെ പേ​രും പ​രാ​മ​ർ​ശി​ച്ച​ത്. രാ​ജ് താ​ക്ക​റെ ശി​വ​സേ​നാ മു​ൻ അ​ധ്യ​ക്ഷ​ൻ ബാ​ൽ താ​ക്ക​റെ​യു​ടെ പി​ൻ​ഗാ​മി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ അ​തി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നും ത​നു​ശ്രീ പ​റ​ഞ്ഞു. ഹോ​ണ്‍ ഓ​ക്കെ പ്ലീ​സ് എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ നാ​ന പ​ടേ​ക്ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് താ​ൻ ഇ​റ​ങ്ങി​പ്പോ​യെ​ന്നും ഇ​തി​നു പി​ന്നാ​ലെ എം​എ​ൻ​എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ന്‍റെ കാ​ർ ത​ല്ലി​ത്ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ന​ടി ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സി​ന്‍റെ ഭാ​ഗ​മാ​കാ​നു​ള്ള ത​ന്ത്ര​മാ​ണ് ന​ടി​യു​ടേ​തെ​ന്നാ​യി​രു​ന്നു എം​എ​ൻ​എ​സ് നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം. ഇ​തേ​തു​ട​ർ​ന്ന് ലോ​ണ​വാ​ല​യി​ൽ ബി​ഗ് ബോ​സ് ഷൂ​ട്ടിം​ഗ് മേ​ഖ​ല​യി​ൽ എം​എ​ൻ​എ​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.