അ​ഞ്ചാം വ​യ​സ് മു​ത​ൽ ആ ​രോ​ഗം ഒപ്പ​മു​ണ്ട്: പ്രിയങ്ക ചോപ്ര
Thursday, September 20, 2018 10:24 AM IST
ത​ന്നെ അ​ഞ്ചാം വ​യ​സ് മു​ത​ൽ പി​ൻ​തു​ട​രു​ന്ന രോ​ഗ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി പ്രി​യ​ങ്ക ചോ​പ്ര. എ​ന്നെ അ​റി​യു​ന്ന​വ​ര്‍​ക്കെ​ല്ലാം ഞാ​നൊ​രു ആ​സ്ത​മ രോ​ഗി​യാ​ണെ​ന്ന് അ​റി​യാം. അ​തി​ലെ​ന്താ​ണ് മ​റ​ക്കാ​നു​ള്ള​ത്. എ​ന്നെ ഒ​രി​ക്ക​ലും ആ​സ്ത​മ നി​യ​ന്ത്രി​ച്ചി​ട്ടി​ല്ല. ആ​സ്ത​മ​യെ ഞാ​നാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്‍റെ സ്വ​പ്‌​ന​ങ്ങ​ള്‍ നേ​ടു​ന്ന​തി​ല്‍ ആ​സ്ത​മ ഒ​രി​ക്ക​ലും ത​ട​സ​മാ​യി​ട്ടി​ല്ല.

ആ​സ്ത​മ​യ്ക്ക് വേ​ണ്ടി​യു​ള്ള മ​രു​ന്നി​നെ കു​റി​ച്ചു​ള്ള പ​ര​സ്യ​ത്തി​ല്‍ പ്രി​യ​ങ്ക അ​ഭി​ന​യി​ച്ചി​രു​ന്നു. ത​ന്‍റെ അ​നു​ഭ​വം പ​ങ്കു​വയ്ക്കു​ന്ന​തി​നൊ​പ്പം ആ ​പ​ര​സ്യ​വും ന​ടി പ​ങ്കു​വ​ച്ചി​രു​ന്നു. അ​ഞ്ചാ​മ​ത്തെ വ​യ​സി​ലാ​യി​രു​ന്നു എ​നി​ക്ക് ആ​സ്ത​മ ഉ​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്. എ​ന്‍റെ അ​മ്മ ഒ​രു ഡോ​ക്ട​ര്‍ ആ​യ​തി​നാ​ല്‍ ഗു​ളി​ക​കളെ​ക്കാ​ള്‍ ഇ​ന്‍​ഹേ​ല​ര്‍ ന​ല്ല​താ​ണെ​ന്ന് അ​റി​യാ​ന്‍ പ​റ്റി.

എ​ന്നാ​ല്‍ ഇ​ത് ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ ഒ​രു ശീ​ല​മാ​യി മാ​റു​മോ എ​ന്ന് എ​ല്ലാ​വ​രും ക​രു​തി​യി​രു​ന്നു. ഫ്രീ​യാ​യി ശ്വ​സി​ക്കാം എ​ന്ന് പ​റ​ഞ്ഞാ​ണ് പ​ര​സ്യം വ​ന്നി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.