ത​നു​ശ്രീ ദ​ത്ത​യ്ക്ക് മ​റു​പ​ടി​യു​മാ​യി നാ​നാ പ​ഠേ​ക്ക​ർ
Friday, September 28, 2018 10:35 AM IST
വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് താ​ൻ അ​പ​മാ​നി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ത​നു​ശ്രി ദ​ത്ത​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി നാ​നാ പ​ഠേ​ക്ക​ർ. "ഇ​വ​ർ​ക്കു ഞാ​ൻ എ​ന്തു മ​റു​പ​ടി​യാ​ണ് ന​ൽ​കേ​ണ്ട​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മു​മ്പി​ൽ വ​ച്ച് ഞാ​ൻ ഇ​വ​രെ എ​ന്തു ചെ​യ്യാ​നാ​ണ്. ഇ​തി​നെ കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​ത് എ​ല്ലാം വെ​റു​തെ​യാ​ണ്. ഈ ​ആ​രോ​പ​ണ​ങ്ങ​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ടാ​നാ​ണ് ഞാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്‍റെ തൊ​ഴി​ൽ ഞാ​ൻ ചെ​യ്യും ആ​ളു​ക​ൾ എ​ന്തു വേ​ണ​മെ​ങ്കി​ലും പ​റ​യ​ട്ടെ'. നാനാ പഠേക്കർ പറഞ്ഞു.

ഓ​ക്കേ ഹോ​ണ്‍ പ്ലീ​സ് എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ നാ​നാ പ​ഠേ​ക്ക​ർ എ​ന്നെ അ​പ​മാ​നി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ത​നു​ശ്രി ദ​ത്ത പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ബോ​ളി​വു​ഡി​ലേ​ക്കു മ​ട​ങ്ങി​വ​രു​വാ​ൻ ത​നു​ശ്രി ന​ട​ത്തു​ന്ന ശ്ര​മ​മാ​ണി​തെ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ രാ​കേ​ഷ് സാ​രം​ഗ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.