ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; മുങ്ങിത്താണ യുവനടനെ രക്ഷപെടുത്തി
Friday, February 22, 2019 12:55 PM IST
സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ ന​ട​ൻ അ​ഷ്ക​ർ സൗ​ദാ​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം. ക​ല്ലാ​ർ​കു​ട്ടി ഡാ​മി​ലെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ താ​രം വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യാ​യി​രു​ന്നു. മൂ​ന്നാം പ്ര​ള​യം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗാ​ണ് ന​ട​ന്ന​ത്.

ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ താ​ര​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി. സം​വി​ധാ​യ​ക​ൻ ര​തീ​ഷ് രാ​ജു, നി​ർ​മാ​താ​വ് ദേ​വ​സ്യ, സ​ഹ​താ​രം ബേ​സി​ൽ മാ​ത്യു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് താ​ര​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.