"തേ​പ്പി​'ന്‍റെ സു​ഖം എ​ല്ലാ​വ​രും അ​റി​യ​ണം: അനുപമ പരമേശ്വരൻ
Sunday, December 17, 2017 12:39 AM IST
പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ അ​നു​പ​മ പ​ര​മേ​ശ്വ​ര​ന് ഇ​പ്പോ​ൾ തെ​ലു​ങ്കി​ൽ തി​ര​ക്കോ​ട് തി​ര​ക്കാ​ണ്. എ​ന്നാ​ൽ താ​രം ഇ​പ്പോ​ഴും പ്രേ​മ​ത്തി​ന്‍റെ ഹാംഗ് ഓ​വ​റി​ലാ​ണ്. ത​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്രേ​മം ഒ​രു അ​ദ്ഭു​ത​മാ​യി​രു​ന്നെ​ന്നാ​ണ് അ​നു​പ​മ പ​റ​യു​ന്ന​ത്.

പ്രേ​മ​ത്തി​ന് മു​മ്പ് താ​ന്‍ സി​നി​മാ ആ​സ്വാ​ദ​ക മാ​ത്ര​മാ​യി​രു​ന്നു. ഒ​രു​പാ​ട് പേ​രു​ടെ ക​ഠി​നാ​ധ്വ​ന​മാ​ണ് സി​നി​മ. ഇ​പ്പോ​ഴാ​ണ് ഒ​രു സി​നി​മ എ​ടു​ക്കു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് എ​ന്താ​ണെ​ന്ന് ത​നി​ക്ക് മ​ന​സി​ലാ​യ​തെ​ന്നും അ​തുകൊ​ണ്ട് സി​നി​മ​യു​ടെ വി​ല​യി​പ്പോ​ള്‍ ത​നി​ക്കറി​യാ​മെ​ന്നും അ​നു​പ​മ പ​റ​യു​ന്നു. പ്രേ​മം സി​നി​മ​യി​ൽ കാമുകനെ പറ്റിക്കുന്ന "തേ​പ്പ് കാ​രി​'യാ​യി​ട്ടാ​ണ് എ​ത്തി​യ​ത്. തേ​പ്പി​ന്‍റെ സു​ഖം എ​ല്ലാ​വ​രും അ​റി​യേ​ണ്ട​താ​ണ്. അ​തി​ന്‍റെ സൗ​ന്ദ​ര്യം വേ​റെ ലെ​വ​ലി​ലാ​ണെ​ന്നും അ​തൊ​രു ക​ല​യാ​ണെ​ന്നു​മാ​ണ് അ​നു​പ​മ പ​റ​യു​ന്ന​ത്. അ​ടു​ത്തി​ടെ ഒ​രു മാ​ഗ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഈ ​കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.