ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കക്ഷി: അമ്മിണിപ്പിള്ള എന്ന ചിത്രത്തിൽ ആസിഫ് അലി വക്കീൽ വേഷത്തിലെത്തുന്നു. പ്രദീപൻ മഞ്ജോടി എന്നാണ് ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒരു മുഴുനീള എന്റർടെയിനറായ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സനിലേഷ് ശിവനാണ്. അശ്വതി മനോഹരനാണ് ചിത്രത്തിൽ ആസിഫിന്റെ നായികയാകുന്നത്.
വിജയരാഘവൻ, സുധീഷ്,നിർമൽ പാലാഴി, അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, ബാബുസ്വാമി, മാമുക്കോയ, സുധി പറവൂർ, ഉണ്ണിരാജ, ലുക്ക്മാൻ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു താരങ്ങൾ.
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ സംഗീതം നല്കുന്നു. സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.