കമ്മട്ടിപ്പാടം രണ്ടിൽ നിന്ന് ദു​ൽ​ഖർ പി​ന്മാ​റി​യതോ..‍?
Wednesday, December 27, 2017 5:57 AM IST
ക​മ്മ​ട്ടി​പ്പാ​ടം ര​ണ്ടാം ഭാ​ഗ​ത്തി​ൽ നി​ന്ന് ദു​ൽ​ഖർ സൽമാൻ പി​ന്മാ​റി​യ​താ​ണെ​ന്നും ക​സ​ബ എ​ന്ന ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന വി​വാ​ദ​മാ​ണ് കാ​ര​ണ​മെ​ന്നും വാ​ർ​ത്ത​ക​ൾ. കൊ​ച്ചി​യി​ലെ സ​മ​കാ​ലി​ക ജീ​വി​തം പ​ശ്ചാ​ത്ത​ല​മാ​യി നി​ർ​മി​ക്കു​ന്ന ക​മ്മ​ട്ടി​പ്പാ​ടം ര​ണ്ടാം​ഭാ​ഗ​ത്തി​ൽ ഷെ​യ്ൻ നി​ഗ​മാ​ണ് നാ​യ​ക​ൻ.

ആ​ദ്യ​മാ​യാ​ണ് ഒ​രു ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ആ​ദ്യ​ഭാ​ഗ​ത്തി​ലെ നാ​യ​ക ന​ട​ൻ ഇ​ല്ലാ​തെ വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന അ​ന്താ​രാ​ഷ്‌ട്രച​ല​ച്ചി​ത്ര​മേ​ള​യു​ടെ ഓ​പ്പ​ൺ​ഫോ​റ​ത്തി​ൽ ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലെ സ്ത്രീ​വി​രു​ദ്ധ രം​ഗ​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി അ​ഭി​ന​യി​ച്ച​തി​നെ ന​ടി പാ​ർ​വ​തി വി​മ​ർ​ശി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ പേ​ര് പാ​ർ​വ​തി​ക്ക് ഓ​ർ​മ കി​ട്ടാ​തെ വ​ന്ന​പ്പോ​ൾ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ന​ടി ഗീ​തു മോ​ഹ​ൻ​ദാ​സാ​ണ് ക​സ​ബ എ​ന്ന പേ​ര് പാ​ർ​വ​തി​ക്കു പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഗീ​തു​വി​ന്‍റെ ഭ​ർ​ത്താ​വ് രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് ദു​ൽഖർ പി​ന്മാ​റി​യ​തെ​ന്നാ​ണ് പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.