വൈറസിൽ ഫഹദും
Thursday, September 20, 2018 10:43 AM IST
ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെ​യ്യു​ന്ന വൈ​റ​സി​ൽ ഫ​ഹ​ദ് ഫാ​സി​ൽ അ​തി​ഥി വേ​ഷ​ത്തെ അവതരിപ്പിക്കും. കോ​ഴി​ക്കോ​ട് ഉ​ണ്ടാ​യ നി​പ്പ വൈ​റ​സ് ബാ​ധ പ്ര​മേ​യ​മാ​ക്കിയാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു.

ടോ​വി​നോ തോ​മ​സ്, കാ​ളി​ദാ​സ് ജ​യ​റാം, ആ​സി​ഫ് അ​ലി തു​ട​ങ്ങി​യ​വ​രാ​ണ് നാ​യ​ക​വേ​ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. പാ​ർ​വ​തി, റി​മ ക​ല്ലി​ങ്ക​ൽ, ര​മ്യ ന​ന്പീ​ശ​ൻ, രേ​വ​തി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

അ​തി​ഥി വേ​ഷ​ത്തി​ലാ​ണെ​ങ്കി​ലും ചി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക​വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് അ​ഭി​ന​യി​ക്കാ​ൻ എ​ത്തു​ന്ന​ത്. 22 ഫീ​മെ​യി​ൽ കോ​ട്ട​യം എ​ന്ന ആ​ഷി​ക് അ​ബു ചി​ത്ര​ത്തി​ൽ ഫ​ഹ​ദ് ആ​യി​രു​ന്നു നാ​യ​ക​ൻ. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷം വീ​ണ്ടും ആ​ഷി​ക് അ​ബു​വു​മാ​യി ഫ​ഹ​ദ് വൈ​റ​സി​ൽ ഒ​ന്നി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.