മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലെ ആ പയ്യനെപ്പോലെ​യാ​ണ് ലാ​ലി​പ്പോ​ൾ: ഫാ​സി​ൽ
Sunday, December 31, 2017 6:28 AM IST
മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ൽ ആ​ദ്യം ക​ണ്ട മു​ഖ​മാ​ണ് ത​നി​ക്ക് ഇ​പ്പോ​ൾ ലാ​ലി​നെ കാ​ണു​ന്പോ​ൾ തോ​ന്നു​ന്ന​തെന്ന് സം​വി​ധാ​യ​ക​ൻ ഫാ​സിൽ. ഒ​ടി​യ​നു വേ​ണ്ടി രൂ​പ​മാ​റ്റം വ​രു​ത്തി​യ മോ​ഹ​ൻ​ലാ​ലി​നെക്കുറി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ത്ര​മ​ല്ല പു​ലി​മു​രു​ക​ന്‍റെ അ​പ്പു​റം പു​ലി​ഒ​ടി​യ​നൊ​ക്കെ ആ​യി വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ലാ​ലെ​ന്നും അ​ദ്ദേ​ഹം ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു. മോഹൻലാൽ പങ്കെടുത്ത ഒരു ചാനൽ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു ഫാസിൽ.

അ​ദ്ദേ​ഹ​ത്തെ കൂ​ടാ​തെ ജോ​ഷി, സ​ത്യ​ൻ അ​ന്തി​ക്കാ​ട്, സി​ബി മ​ല​യി​ൽ തു​ട​ങ്ങി​യ​വ​രും മോ​ഹ​ൻ​ലാ​ലി​നെ കു​റി​ച്ച് വാ​ചാ​ല​രാ​യി. ഒ​ടി​യ​നു വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ വ​ണ്ണം കു​റ​ച്ച​ത് ഏ​റെ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പ്ര​മു​ഖ സം​വി​ധാ​യ​ക​ർ താരത്തെക്കു​റി​ച്ച് പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.