ആ വിവാഹത്തിന് കാരണക്കാരി ഞാൻ: നിത്യാ മേനോൻ
Monday, April 22, 2019 9:34 AM IST
ഫ​ഹ​ദ്, ന​സ്രി​യ​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ കാ​ര​ണം താ​നാ​ണെ​ന്നാ​ണ് ന​ടി നി​ത്യാ മേ​നോ​ൻ പ​റ​യു​ന്ന​ത്. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് നി​ത്യ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ബാം​ഗ​ളൂ​ർ ഡേ​യ്സ് എ​ന്ന ചി​ത്ര​ത്തി​ൽ ന​സ്രി​യ ചെ​യ്ത നാ​യി​ക വേ​ഷ​ത്തി​ലേ​ക്ക് സം​വി​ധാ​യി​ക ആ​ദ്യം ക്ഷ​ണി​ച്ച​ത് ത​ന്നെ​യാ​ണെ​ന്ന് നി​ത്യ പ​റ​ഞ്ഞു.

എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് മ​റ്റൊ​രു സി​നി​മ​യി​ലേ​ക്ക് ക​രാ​ർ ആ​യ​തി​നാ​ൽ ക്ഷ​ണം സ്വീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. പ​ക്ഷെ നാ​ലു ദി​വ​സ​ത്തെ ഡേ​റ്റ് മാ​ത്രം ആ​വ​ശ്യ​മു​ള്ള മ​റ്റൊ​രു ക​ഥാ​പാ​ത്രം സ്വീ​ക​രി​ക്കാ​മോ​യെ​ന്ന് സം​വി​ധാ​യ​ക ചോ​ദി​ച്ച​പ്പോ​ൾ ആ ​വേ​ഷം സ്വീ​ക​രി​ച്ചു​വെ​ന്നും നി​ത്യ പ​റ​യു​ന്നു.

നി​ത്യ​യ്ക്ക് അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കാ​തെ പോ​യ ആ ​വേ​ഷ​ത്തി​ലേ​ക്ക്, ഫ​ഹ​ദി​ന്‍റെ നാ​യി​ക​യാ​യി ന​സ്രി​യ എ​ത്തു​ക​യാ​യി​രു​ന്നു. ബാം​ഗ​ളൂ​ർ ഡേ​യ്സി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ഫ​ഹ​ദും ന​സ്രി​യ​യും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. വി​വാ​ഹ​ത്തി​ന് ത​ന്നോ​ട് ക​ട​പ്പാ​ടു വേ​ണ​മെ​ന്ന് ഇ​രു​വ​രോ​ടും എ​പ്പോ​ഴും പ​റ​യാ​റു​ണ്ടെ​ന്നും നി​ത്യ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.