എ​ന്‍റെ പെ​രു​മാ​റ്റം സെ​ലി​ബ്രി​റ്റി​യു​ടേ​തു പോ​ലെ​യ​ല്ല: റോഷൻ
Friday, January 18, 2019 10:10 AM IST
ഒ​രു അ​ഡാ​റ് ല​വ് എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്പേ അ​തി​ലെ അ​ഭി​നേ​താ​ക്ക​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു. മാ​ണി​ക്യ മ​ല​രാ​യ പൂ​വേ എ​ന്ന ഗാ​ന​ത്തി​നൊ​പ്പം വൈ​റ​ലാ​യ പ്രി​യ പ്ര​കാ​ശ് വാ​ര്യ​ർ ഇ​പ്പോ​ൾ ബോ​ളി​വു​ഡ് സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ്.

പ്രി​യ​യ്ക്കൊ​പ്പം ത​ന്നെ പ്ര​ശം​സ​യും അം​ഗീ​കാ​ര​വും നാ​യ​ക​ൻ റോ​ഷ​നും അ​ർ​ഹി​ക്കു​ന്നു. ലോ​കം മു​ഴു​വ​ൻ അ​റി​യ​പ്പെ​ടു​ന്ന ഒ​രാ​ളാ​കു​ക എ​ന്ന​ത് എ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ഒ​റ്റ രാ​ത്രി​കൊ​ണ്ട് അ​ത് സാ​ധി​ക്കും എ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​രു​ന്നി​ല്ല എ​ന്ന് റോ​ഷ​ൻ പ​റ​യു​ന്നു. ടൈം​സ് ഓ​ഫ് ഇ​ന്ത്യ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ട​ൻ.

എ​ന്‍റെ ക​ഴി​വു​കൊ​ണ്ട് മാ​ത്ര​മ​ല്ല, തീ​ർ​ച്ച​യാ​യും ഇ​ത്ര പെ​ട്ടെ​ന്ന് പ്ര​ശ​സ്ത​നാ​കാ​ൻ ക​ഴി​ഞ്ഞ​ത്, ഭാ​ഗ്യം കൊ​ണ്ടു​കൂ​ടെ​യാ​ണ്. ക​ഴി​വു​ണ്ടാ​യി​ട്ടും ഭാ​ഗ്യം തു​ണ​യ്ക്കാ​ത്ത​തു കൊ​ണ്ട് എ​വി​ടെ​യും എ​ത്താ​ത്ത ഒ​രു​പാ​ട് പേ​രെ എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യാം. സി​നി​മ​യി​ൽ ഒ​ന്ന് ക​യ​റി​പ്പ​റ്റാ​ൻ അ​വ​രി​പ്പോ​ഴും ശ്ര​മി​ച്ചു​കൊ​ണ്ടി​രിക്കു​ക​യാ​ണ്. അ​തു​കൊ​ണ്ട് എ​നി​ക്ക് കി​ട്ടി​യ ഈ ​അ​വ​സ​ര​ത്തി​ന്‍റെ വി​ല ന​ന്നാ​യി അ​റി​യാം.

ഒ​രു സെ​ലി​ബ്രി​റ്റി​യാ​ണെ​ന്ന നി​ല​യി​ൽ ഞാ​ൻ ആ​രോ​ടും പെ​രു​മാ​റാ​റി​ല്ല. ഒ​രു അ​ഡാ​റ് ല​വ് സം​ഭവി​ക്കു​ന്ന​തി​ന് മു​ന്പ് ഞാ​നെ​ങ്ങ​നെ​യാ​യി​രു​ന്നോ അ​തു​പോ​ലെ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും- റോ​ഷ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.