ഉ​ർ​വ​ശി​യും തി​രി​ച്ചെ​ത്തു​ന്നു
Monday, October 23, 2017 10:10 PM IST
ചെ​റി​യൊ​രു ഇ​ട​വേ​ള​യ് ക്കു ശേ​ഷം ന​ടി ഉ​ർ​വ​ശി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്നു. മ​ല​യാ​ളം വി​ട്ട് ത​മി​ഴി​ൽ സ​ജീ​വ​മാ​യിരുന്ന ഉ​ർ​വശി വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന അരവിന്ദിന്‍റെ അതിഥികൾ എന്ന പു​തി​യ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഉ​ർ​വശി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്രേ​ക്ഷ​ക​ർ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ച ‘ക​ഥ പ​റ​യു​ന്പോ​ൾ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ എം ​മോ​ഹ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മാ​ണി​ക്യ​ക്ക​ല്ല്, 916 എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ൾ. ശാ​ന്തി കൃ​ഷ്ണ​യും അ​ര​വി​ന്ദ​ന്‍റെ അ​തി​ഥി​ക​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. ശ്രീ​നി​വാ​സ​ൻ, അ​ജു വ​ർ​ഗീ​സ്, ഷ​മ്മി തി​ല​ക​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഉ​ർ​വശി​യു​ടെ ക​ഥാ​പാ​ത്ര​ത്തെക്കു​റി​ച്ചു​ള്ള മ​റ്റ് വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല.

ദി​ലീ​പ് ചി​ത്രം ലൗ 24x7 ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യി​ക​യാ​യി എ​ത്തി​യ നി​ഖി​ല വി​മ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ര​ങ്ങേ​റ്റം മ​ല​യാ​ള​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലാ​ണ് നി​ഖി​ല ഇ​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന​ത്. മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഉ​ർ​വശി ഒ​രു മ​ല​യാ​ളം സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. 2014ൽ ​ഇ​റ​ങ്ങി​യ മൈ ​ഡി​യ​ർ മ​മ്മി എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.