വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല: മേഘ്ന
Monday, October 23, 2017 10:11 PM IST
തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി മേ​ഘ്നാ രാ​ജി​ന്‍റെ വി​വാ​ഹനി​ശ്ച​യം ക​ഴി​ഞ്ഞു. പിന്നാലെ ഡി​സം​ബ​ർ ആ​റി​നാ​ണു വി​വാ​ഹമെന്നു പല വെബ്സൈറ്റുകളി ലും വാർത്ത വന്നു. എന്നാലിതു തെറ്റാ ണെന്നു മേഘ്ന രാഷ്‌ട്രദീപികയോടു പറഞ്ഞു.

​ക​ന്ന​ട ന​ട​ൻ ചി​ര​ഞ്ജീ​വി സ​ർ​ജ​യാ​ണ് വ​ര​ൻ, പ​ത്തു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​വരുടെ വി​വാ​ഹനിശ്ചയം നടന്നത്. രണ്ടു പേർക്കും കരാറൊപ്പിട്ട ഒന്നിലധി കം ചിത്രങ്ങൾ ചെയ്തു തീർക്കാ നുണ്ട്. അതു തീർത്ത ശേഷം മാത്രമേ വിവാഹത്തീയതി തീരുമാനിക്കൂ- മേഘ്ന പറഞ്ഞു. ത​മി​ഴ് ന​ട​ൻ അ​ർ​ജു​ന്‍റെ സ​ഹോ​ദ​രീ​പു​ത്ര​നാ​ണ് ചി​ര​ഞ്ജീ​വി.​ ബം​ഗ​ളൂ​രു ജെ.​പി ന​ഗ​റി​ലു​ള്ള മേ​ഘ്ന​യു​ടെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹ​നി​ശ്ച​യ ച്ച​ട​ങ്ങു​ക​ൾ.

ഇ​രു​വ​രു​ടെ​യും അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വൈ​കി​ട്ട് ഹോ​ട്ട​ൽ ലീ​ലാ പാ​ല​സി​ൽ സ​ൽ​ക്കാ​രം ന​ട​ന്നു. ആ​ട്ട​ഗ​ര എ​ന്ന സി​നി​മ​യി​ൽ ഒ​രു​മി​ച്ചെ​ത്തി​യ മേ​ഘ്ന​യും ചി​ര​ഞ്ജീ​വി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ്. പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​രു​വ​രും നി​ഷേ​ധി​ച്ചി​രു​ന്നു.ക​ന്ന​ട ന​ട​ൻ സു​ന്ദ​ർ രാ​ജി​ന്‍റെ​യും പ്ര​മീ​ള ജോ​ഷൈ​യു​ടെ​യും മ​ക​ളാ​യ മേ​ഘ്ന ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ബം​ഗ​ളൂ​രു​വി​ലാ​ണ്.

വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത യ​ക്ഷി​യും ഞാ​നും എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മേ​ഘ്ന മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 15, ര​ഘു​വി​ന്‍റെ സ്വ​ന്തം റ​സി​യ, ബ്യൂ​ട്ടി​ഫു​ൾ, റെ​ഡ് വൈ​ൻ, മെ​മ്മ​റീ​സ് തു​ട​ങ്ങി​യ ഒ​രു​പി​ടി മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു. ചിത്രീകരണം പൂർത്തിയായ സീ​ബ്രാ​വ​ര​ക​ൾ ആ​ണ് മേ​ഘ്ന ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ള​ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.