മ: ഒ​രു മ​ഴ​ത്തു​ള്ളി​യു​ടെ പ്ര​തി​കാ​ര​ക​ഥ
Friday, October 27, 2017 1:10 AM IST
വൈഡൂര്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കെ. ​ശ​ശീന്ദ്ര ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ​മ. എ​ഫ്‌വി​എംഎ​സ് പ്രൊ​ഡക്ഷൻ​സി​നു​വേ​ണ്ടി ഷാ​റോ​ണ്‍ ജോ​യി നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വ​യ​നാ​ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി പൂ​ർ​ത്തി​യാ​യി.​

​യ​ക്ഷി എ​ന്ന ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ഫൈ​സ​ൽ റാ​സി, ത​ക​വ​ൽ ഫെ​യിം തേ​ജ, പ്ര​മു​ഖ മോ​ഡ​ൽ മി​ഥു​ൻ നാ​രാ​യ​ണ​ൻ, ​പ​യ്യ ഫെ​യിം പൊന്മുടി, ശ​ബ​രി​മ​ണി, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഗ്രാ​ഫി​ക്സി​ന് പ്രാ​ധാ​ന്യം കൊ​ടു​ത്ത് പു​തു​മ​യു​ള്ള ക​ഥ​യും അ​വ​ത​ര​ണ​വു​മായാണ് മ എത്തുന്നതെന്ന് സം​വി​ധാ​യ​ക​ൻ പ​റഞ്ഞു.

സി​നി​മാ മോ​ഹ​വു​മാ​യി ന​ട​ക്കു​ന്ന കി​ഷോ​ർ ( മി​ഥു​ൻ നാ​രാ​യ​ണ​ൻ), ര​ഞ്ജി​ത്ത് (ഫൈ​സ​ൽ റാ​സി) മ​ണി​ക​ണ്ഠ​ൻ (ശ​ബ​രി​മ​ണി), സൂ​പ്പ​ർ സ്റ്റാ​ർ മ​നോ​ജ് (രാ​ജേ​ന്ദ്ര​ൻ) എ​ന്നി​വ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ചിത്രത്തിന് സം​ഗീ​തമൊരുക്കുന്നത് എ​സ്.പി. ​വെ​ങ്കി​ടേ​ഷാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.