മ​മ്മൂ​ട്ടി​യും അ​ജ​യ് വാ​സു​ദേ​വും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Friday, April 26, 2019 1:37 PM IST
മ​മ്മൂ​ട്ടി-​അ​ജ​യ് വാ​സു​ദേ​വ് കൂ​ട്ടു​കെ​ട്ടി​ൽ പു​തി​യ സി​നി​മ​യൊ​രു​ങ്ങു​ന്നു. അ​ജ​യ് വാ​സു​ദേ​വ് ത​ന്നെ​യാ​ണ് ത​ന്‍റെ പു​തി​യ പ്രൊ​ജ​ക്ടി​നെ​ക്കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ കൂ​ടി അ​റി​യി​ച്ച​ത്. രാ​ജാ​ധി​രാ​ജ, മാ​സ്റ്റ​ർ​പീ​സ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

അ​നീ​ഷ് ഹ​മീ​ദ്, ബി​ബി​ൻ മോ​ഹ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.