"എ​ന്‍റെ തെ​റ്റി​ന് ക്ഷ​മ ചോ​ദി​ക്കു​ന്നു': അ​ല​ൻ​സി​യ​ർ
Wednesday, February 20, 2019 3:36 PM IST
ന​ടി ദി​വ്യാ ഗോ​പി​നാ​ഥി​നോ​ട് ക്ഷ​മ ചോ​ദി​ച്ച് അ​ല​ൻ​സി​യ​ർ. ആ​ഭാ​സം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ അ​ല​ൻ​സി​യ​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ദി​വ്യ രം​ഗ​ത്തെ​ത്തി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ല​ൻ​സി​യ​ർ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട ദി​വ്യ, അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ലി​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ത​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ മൂ​ലം മു​റി​വേ​റ്റ എ​ല്ലാ​വ​രോ​ടും അ​ല​ൻ​സി​യ​ർ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഒരു അഭിമുഖത്തിനിടെയാണ് അലൻസിയർ മനസ് തുറന്ന് തെറ്റ് ഏറ്റുപറഞ്ഞത്.

"​എ​ന്‍റെ പ്ര​വൃ​ത്തി​ക​ൾ വേ​ദ​നി​പ്പി​ച്ചെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ വ്യ​ക്തി​പ​ര​മാ​യി ദി​വ്യ​യോ​ട് ക്ഷ​മ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നാ​യി​രു​ന്നു ദി​വ്യ​യു​ടെ ആ​വ​ശ്യം. എ​ന്‍റെ തെ​റ്റി​ന് ക്ഷ​മ ചോ​ദി​ക്കു​ന്നു. ദി​വ്യ​യോ​ട് മാ​ത്ര​മ​ല്ല എ​ന്‍റെ പ്ര​വൃ​ത്തി മൂ​ലം മു​റി​വേ​റ്റ എ​ല്ലാ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. ഞാ​നൊ​രു വി​ശു​ദ്ധ​ന​ല്ല. തെ​റ്റു​ക​ൾ പ​റ്റു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ മ​നു​ഷ്യ​നാ​ണ്. തെ​റ്റ് അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു​പോ​യ പ്ര​വൃ​ത്തി​യി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ക​യും ചെ​യ്യാ​നാ​ണ് ക​ഴി​യു​ക.’ അ​ല​ൻ​സി​യ​ർ പ​റ​ഞ്ഞു.

അലൻസിയർ തെറ്റ് ഏറ്റു പറഞ്ഞത് ആത്മാർത്ഥമായി ആണെങ്കിൽ കേസുമായി മുമ്പോട്ട് പോകുവാൻ ആഗ്രഹിക്കുന്നില്ലെന്ന് ദിവ്യ പറഞ്ഞു. അദ്ദേഹം തെറ്റ് അംഗീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്‍റെ ക്ഷമാപണം അംഗീകരിക്കുന്നതായും വിഷമഘട്ടത്തിൽ തനിക്കൊപ്പം നിന്നവരോട് നന്ദിയുണ്ടെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.