പുലിമുരുകന്‍റെ പാട്ടുകൾ ഓസ്കറിന്
Wednesday, December 20, 2017 3:30 AM IST
പു​ലി​മു​രു​ക​ൻ വീ​ണ്ടും അ​ദ്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ഇ​ത്ത​വ​ണ പാ​ട്ടു​ക​ളാ​ണ് വാ​ർ​ത്ത സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഗോ​പീ സു​ന്ദ​ർ ഈ​ണ​മി​ട്ട പു​ലി​മു​രു​ക​നി​ലെ പാ​ട്ടു​ക​ളാണ് ഓ​സ്ക​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​ലി​മു​രു​ക​ന് മാ​ത്ര​മാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

അ​ക്കാ​ദ​മി ഓ​ഫ് മോ​ഷ​ൻ പി​ക്ചേ​ഴ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ​സ് പു​റ​ത്തു​വി​ട്ട ഒ​റി​ജി​ന​ൽ സോംഗ് വി​ഭാ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്ന 70 സി​നി​മ​ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് ഗോ​പീസു​ന്ദ​ർ ഈ​ണ​മി​ട്ട ‘കാ​ട​ണി​യും കാ​ൽ​ച്ചി​ല​മ്പേ’, ‘മാ​ന​ത്തേ മാ​രി​ക്കു​റു​മ്പേ’ എ​ന്നീ ര​ണ്ടു ഗാ​ന​ങ്ങ​ളും ഇ​ടം​പി​ടി​ച്ച​ത്. 2018 ജ​നു​വ​രി 23ന് ​ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ പ്ര​ഖ്യാ​പി​ക്കും. അ​വ​സാ​ന​പ​ട്ടി​ക​യി​ൽ നി​ന്ന് അ​ഞ്ചു ഗാ​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ക്കു​ക.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.