ഒ​ടി​യ​നു നേ​രേ ഭീ​ഷ​ണി വേ​ണ്ട
Thursday, December 13, 2018 10:08 AM IST
ഇ​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തി​ന്‍റെ ത​ല​വേ​ദ​ന​യാ​ണ് ത​മി​ഴ് റോ​ക്കേ​ഴ്സ്. സി​നി​മ റി​ലീ​സ് ചെ​യ്ത് ഉ​ട​ൻ ത​ന്നെ ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ൽ അ​പ് ലോ​ഡ് ചെ​യ്യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും വ​ഴി കോ​ടി​ക​ളു​ടെ ന​ഷ്ട​മാ​ണ് അ​വ​ർ സി​നി​മാ​വ്യ​വ​സാ​യ​ത്തി​ന് വ​രു​ത്തിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ര​ജ​നി​യു​ടെ ബ്ര​ഹ്മാ​ണ്ഡ ചി​ത്രം 2.0 ചോ​ർ​ത്തി​യാ​ണ് ഇ​വ​ർ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്.

ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​ർ വ​ള​രെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്രം ഒ​ടി​യ​ന് നേ​രെ​യാ​ണ് ഇ​വ​രു​ടെ പു​തി​യ ഭീ​ഷ​ണി. ഒ​ടി​യ​ൻ റി​ലീ​സ് ചെ​യ്താ​ൽ ഉ​ട​ൻ ത​ന്നെ സൈ​റ്റി​ൽ ഇ​ടും എ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

എ​ന്നാ​ൽ ഈ ​ഭീ​ഷ​ണി​ക​ളൊ​ന്നും ഞ​ങ്ങ​ളു​ടെ അ​ടു​ത്ത് ചെ​ല​വാ​കി​ല്ല എ​ന്നാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. 2.0 യു​ടെ ടീം ​ചെ​യ്ത പോ​ലെ സൈ​റ്റി​ൽ അ​വ​ർ അ​പ് ലോ​ഡ് ചെ​യ്താ​ൽ ഉ​ട​ൻ ഡി​ലീ​റ്റ് ചെ​യ്യു​ന്ന രീ​തി​യി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ന് ര​ണ്ടു മ​ണി​ക്കൂ​ർ 43 മി​നി​റ്റാ​ണ് ദൈ​ർ​ഘ്യം. ഇ​രു​ട്ടി​ന്‍റെ രാ​ജാ​വാ​യു​ള്ള ഒ​ടി​യ​ൻ മാ​ണി​ക്യ​ന്‍റെ വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും.

ഒ​ടി​യ​ൻ സ്റ്റ്യാ​ച്യു​വും, ഒ​ടി​യ​ൻ ആ​പ്പും, വി​വി​ധ ഗെ​റ്റ​പ്പു​ക​ളി​ൽ ഉ​ള്ള മോ​ഹ​ൻ​ലാ​ലി​ന്‍റെ സ്റ്റി​ല്ലു​ക​ളും മ​റ്റും ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ക്കു​ന്ന​ത്. 30 മു​ത​ൽ 65 വ​യ​സ് വ​രെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ മാ​ണി​ക്യ​ൻ എ​ന്ന വേ​ഷ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത് പു​ലി​മു​രു​ക​നി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ക്ക​ര​യെ ത്ര​സി​പ്പി​ച്ച പീ​റ്റ​ർ ഹെ​യ്നാ​ണ്. മ​ധ്യ​കേ​ര​ള​ത്തി​ൽ ഒ​രു കാ​ല​ത്ത് നി​ല നി​ന്നി​രു​ന്ന ഒ​ടി​വി​ദ്യ​യും മ​റ്റു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്ത​മാ​യി വ​രു​ന്ന​ത്.

ഫാ​ന്‍റ​സി ഗ​ണ​ത്തി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ന​രേ​ൻ, സി​ദ്ദി​ഖ്, ഇ​ന്ന​സെ​ന്‍റ്, മ​ഞ്ജു വാ​ര്യ​ർ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.