മൂന്ന് ഭാഷകളിൽ പ്രഭാസ് ചിത്രം
Saturday, September 8, 2018 9:21 AM IST
മൂ​ന്ന് ഭാ​ഷ​ക​ളി​ൽ ഒ​രു​ക്കു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്രത്തിൽ പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്നു. ഇ​പ്പോ​ൾ സ​ഹോ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​ഭാ​സ് ത​ന്നെ​യാ​ണ് പു​തി​യ ചി​ത്ര​ത്തി​ന്‍റെ വാ​ർ​ത്ത​ക​ൾ പു​റ​ത്തു വി​ട്ട​ത്. ചി​ത്ര​ത്തി​ന്‍റെ പൂ​ജ ഹൈ​ദ​രാ​ബാ​ദി​ല്‍ ന​ട​ന്നു.

ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. കെ.​രാ​ധാ​കൃ​ഷ്ണ കു​മാ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ജി​ൽ എ​ന്ന ആ​ദ്യ തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ സം​വി​ധാ​യ​ക​നാ​ണ് കെ.​രാ​ധാ​കൃ​ഷ്ണ​കു​മാ​ർ.

പൂ​ജ ഹെ​ഗ്ഡേ​യാ​ണ് പ്ര​ഭാ​സി​ന്‍റെ നാ​യി​ക​യാ​വു​ന്ന​ത്. യു​വി ക്രി​യേ​ഷ​ന്‍​സും ഗോ​പി​കൃ​ഷ്ണ മൂ​വീ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.