സാ​യി​യു​ടെ ഫിദ മലയാളത്തിലേക്ക്
Friday, November 10, 2017 2:35 AM IST
പ്രേ​മ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ ന​ടി സാ​യി പ​ല്ല​വി​യു​ടെ തെ​ലു​ങ്ക് ചി​ത്രം ഫി​ദ മ​ല​യാ​ള​ത്തി​ലേ​ക്കു മൊ​ഴി​മാ​റ്റി​യെ​ത്തു​ന്നു. സാ​യി​യു​ടെ തെ​ലു​ങ്കി​ലെ ആ​ദ്യ ചി​ത്ര​മാ​യി​രു​ന്നു ഫി​ദ. സാ​യി പ​ല്ല​വി​യും വ​രു​ണ്‍ തേ​ജും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യാ​ണി​ത്. മ​ല​യാ​ള​ത്തി​ലൊ​രു​ക്കി​യ ഫി​ദ​യു​ടെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്ത് വി​ട്ടി​രു​ന്നു. ചി​ത്ര​ത്തി​ൽ ഭാ​നു​മ​തി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു സാ​യി അ​വ​ത​രി​പ്പി​ച്ചി​രു​ന്ന​ത്.

തെ​ലു​ങ്കി​ൽ വ​ൻ​വി​ജ​യം നേ​ടി​യ ഫി​ദ മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റി എ​ത്തു​ന്പോ​ൾ സം​വി​ധാ​യ​ക​ൻ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ വി​ത​ര​ണ ക​ന്പ​നി​യാ​യ ആ​ർ ഡി ​ഇ​ല്യു​മി​നേ​ഷ​ൻ​സാ​ണ് തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഭാ​നു​മ​തി ത​ന്‍റെ നാ​ടി​നെ ഏ​റെ സ്നേ​ഹി​ക്കു​ന്ന​വ​ളാ​ണ്. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ട്ടി​ൽ നി​ന്നും മാ​റി നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഭാ​നു​മ​തി സ​ഹോ​ദ​രി​യു​ടെ അ​നി​യ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ന്നു. അ​തോ​ടെ അ​വ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​രു​ന്ന മാ​റ്റ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

മ​ല​യാ​ളി എ​ന്ന് വി​ളി​ച്ച​തി​ന് അ​ടി​ത്ത​യി​ടെ സാ​യി പ​ല്ല​വി ദേ​ഷ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ മ​ല​യാ​ളി​ക​ളും സാ​യി​ക്കെ​തി​രേ തി​രിഞ്ഞി​രു​ന്നു. ഫി​ദ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ത​ന്നെ മ​ല​യാ​ളി​യെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന സാ​യി പ​ല്ല​വി​യു​ടെ പ്ര​സ്താ​വ​ന വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടാ​യി​രു​ന്നു സാ​യി​യു​ടെ ഈ ​പ്ര​തി​ക​ര​ണം. ഞാ​ൻ മ​ല​യാ​ളി​യ​ല്ല. ഞാ​ൻ ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പ​ത്തൂ​രി​ലാ​ണ് ജ​നി​ച്ച​ത്. അ​തി​നാ​ൽ എ​ന്നെ മ​ല​യാ​ളി​യെ​ന്ന് വി​ളി​ക്ക​രു​ത്. ത​ന്നെ ത​മി​ഴ് പെ​ണ്‍​കു​ട്ടി​യെ​ന്ന് വി​ളി​ക്ക​ണ​മെ​ന്നും സാ​യി പ​റ​ഞ്ഞി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഫി​ദ മ​ല​യാ​ള​ത്തി​ലെ​ത്താ​ൻ പോ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.