"മൃച്ഛകടികം' ചിത്രീകരണം തുടങ്ങി
Friday, January 18, 2019 3:56 PM IST
ആറാം നൂറ്റാണ്ടിൽ ശുദ്രകൻ എഴുതിയ സംസ്കൃത നാടകത്തെ ആസ്പദമാക്കി കണ്ണൻ പെരുമുടിയൂർ സംവിധാനം ചെയ്യുന്ന സംസ്കൃത ചിത്രം "മൃച്ഛകടികം' പട്ടാന്പിയിൽ ചിത്രീകരണം ആരംഭിച്ചു. സംസ്കൃത പണ്ഡിതൻ പുന്നശേരി നന്പിയുടെ നാട്ടിലാണ് ചിത്രത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.

ഹരിശ്രീ ഫിലിംസ് ഇന്‍റർനാഷണലിന്‍റെയും കാലിയോപ്പ് ഫിലിംസിന്‍റെയും ബാനറിൽ അജിത് തുന്പപ്പൂ, സുഭീഷ് ശ്രീധരൻ, വി.വി.ശ്രീക്കുട്ടൻ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഈ പുഴയും കടന്ന്, നക്ഷത്രതാരാട്ട് തുടങ്ങിയ നിരവധി വിജയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ശത്രുഘ്നനാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

ബാല, നേഹ സക്സേന, അർജ ബാനർജി, വൈക്കം മൂർത്തി, നീന കുറുപ്പ്, ഗീതാ വിജയൻ, ഷിനു നെടുന്പാശേരി, അമൃത എസ്. ഗണേഷ്, റസാഖ്, ജോസ്, പൊന്നു കുളപ്പുള്ളി തുടങ്ങിയവർ താരനിരയിലുണ്ട്.

ഛായാഗ്രാഹണം ആസാദ് വാസു. പ്രഭാവർമ, എം.ഡി.രാജേന്ദ്രൻ, നരേന്ദ്രമേനോൻ എന്നിവരുടെ വരികൾക്ക് അഖിൽ അന്പഴക്കാട് സംഗീതം പകരുന്നു. പട്ടാന്പി, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ചിത്രം പൂർത്തിയാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.