മോ​ഹ​ൻ​ലാ​ലും സ​ന്തോ​ഷ് ശി​വ​നും ഒ​ന്നി​ക്കു​ന്നു ?
Monday, February 18, 2019 4:48 PM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സ​ന്തോ​ഷ് ശി​വ​ൻ സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​താ​യി അ​നൗ​ദ്യോ​ഗീ​ക റി​പ്പോ​ർ​ട്ടു​ക​ൾ. "ക​ലി​യു​ഗം' എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്രം ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​കൾ പ്രചരിക്കുന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ കാ​ലാ​പാ​നി, പ​വി​ത്രം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ച്ച​ത് സ​ന്തോ​ഷ് ശി​വ​നാ​ണ്.

മ​ഞ്ജു വാ​ര്യ​ർ, കാ​ളി​ദാ​സ് ജ​യ​റാം എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന "ജാ​ക്ക് ആ​ൻ​ഡ് ജി​ൽ' എ​ന്ന സി​നി​മ​യു​ടെ തി​ര​ക്കി​ലാ​ണ് സ​ന്തോ​ഷ് ശി​വ​ൻ ഇ​പ്പോ​ൾ. അ​ന​ന്ത​ഭ​ദ്രം, ഉ​റു​മി എ​ന്നീ ചി​ത്ര​ങ്ങ​ൾ സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.