സ്ഫടികം2-ന് ആടുതോമ സ്റ്റൈൽ മറുപടിയുമായി ഭദ്രൻ
Monday, September 10, 2018 12:11 PM IST
ആ​ക്ഷ​ൻ മാ​സ് മോ​ഹ​ൻ​ലാ​ൽ ചി​ത്രം സ്ഫ​ടി​ക​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഒ​രു​ങ്ങു​ന്നു​വെ​ന്ന വാ​ർ​ത്ത​യ്ക്കെ​തി​രെ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ. യു​വേ​ഴ്സ് ലൗ​വിം​ഗ്‌ലി എ​ന്ന ചി​ത്ര​മൊ​രു​ക്കി​യ ബി​ജു ജെ. ​ക​ട്ട​യ്ക്ക​ലാ​ണ് സ്ഫ​ടി​കം 2 ഇ​രു​മ്പ​ൻ എ​ന്ന സി​നി​മ​യൊ​രു​ക്കു​ന്ന​താ​യി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്.

ആ​ടു തോ​മ​യു​ടെ മ​ക​ൻ ഇ​രു​മ്പ​ൻ സ​ണ്ണി​യു​ടെ ക​ഥ​യാ​ണ് ഈ ​സി​നി​മ​യി​ൽ പ​റ​യു​ന്ന​തെ​ന്നും ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​യും ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും. സ്ഫ​ടി​ക​ത്തി​ൽ സി​ൽ​ക്ക് സ്മി​ത അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ക​ളാ​യാ​ണ് സ​ണ്ണി ലി​യോ​ണി എ​ത്തു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഫേ​സ്ബു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.



എ​ന്നാ​ൽ സം​വി​ധാ​യ​ക​നെ വി​മ​ർ​ശി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. മാ​ത്ര​മ​ല്ല സ്ഫ​ടി​ക​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ഭ​ദ്ര​നും സം​വി​ധാ​യ​ക​നെ​തി​രെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം ഈ ​വാ​ർ​ത്ത​യ്ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ മോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.