സണ്ണി ലിയോണിയുടെ രംഗീല; ചിത്രീകരണം ഗോവയിൽ ആരംഭിക്കും
Monday, January 14, 2019 9:35 AM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​യുടെ ആ​ദ്യ മ​ല​യാ​ള ​ചി​ത്ര​മാ​യ രം​ഗീ​ല​യു​ടെ ചി​ത്രീ​ക​ര​ണം ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഗോ​വ​യി​ൽ ആ​രം​ഭി​ക്കും. ഹം​പി, ചി​ക്ക​മം​ഗ്ലൂ​ർ എ​ന്നീ സ്ഥലങ്ങളാണ് മ​റ്റു ലൊ​ക്കേ​ഷ​നു​ക​ൾ.

വാ​ട്ട​ർ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ ജ​യ​ലാ​ൽ മേ​നോ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സ​ന്തോ​ഷ് നാ​യ​രാ​ണ്. മ​ണി​ര​ത്നം, സ​ച്ചി​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സ​ന്തോ​ഷ് നാ​യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് രം​ഗീ​ല.

സാ​ന്ദ്രാ ലോ​പ്പ​സ് എ​ന്ന ന​ടി​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ സ​ണ്ണി അവതരിപ്പിക്കുന്നത്. ചിത്രത്തിന് തി​രക്കഥ​യൊ​രു​ക്കു​ന്ന​ത് സ​ന​ൽ ഏ​ബ്ര​ഹാ​മാ​ണ്. സ​ലിം​കു​മാ​ർ, അ​ജു വ​ർ​ഗീ​സ്, വി​ജ​യ​രാ​ഘ​വ​ൻ, ധ്രു​വ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, ജോ​ണി ആ​ന്‍റ​ണി, ര​മേ​ഷ് പി​ഷാ​ര​ടി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.