തന്പി ആന്‍റണിയുടെ പുഴയമ്മ
Saturday, September 8, 2018 9:27 AM IST
പൂ​ർ​ണ​മാ​യും പു​ഴ​യി​ൽ മാ​ത്രം ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യി​ൽ ത​ന്പി ആ​ന്‍റ​ണി പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. പു​ഴ​യ​മ്മ എ​ന്ന ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​ജി​ഷ് മ​ണി​യാ​ണ്. ന​ദി​ക​ൾ ഇ​ല്ലാ​താ​കു​ന്ന​തി​നെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.

ബേ​ബി മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷം ചെ​യ്യു​ന്ന​ത്. കൂ​ടാ​തെ ഹോ​ളി​വു​ഡ് താ​ര​മാ​യ റോ​സ ലി​ൻ​ഡെ​യും പു​ഴ​യ​മ്മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു.

അ​ന്ത​രി​ച്ച സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ലി​ൽ ചൗ​ധ​രി​യു​ടെ മ​ക​ൻ സ​ഞ്ജ​യ് ചൗ​ധ​രി​യാ​ണ് സി​നി​മ​യ്ക്ക് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം- മ​ധു അ​ന്പാ​ട്ട്. ഗോ​കു​ലം മൂ​വീ​സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.