കാ​മ​റ​യ്ക്കു മു​ന്നി​ലും പി​ന്നി​ലും പു​തു​മു​ഖ​ങ്ങ​ൾ; തേരോട്ടം തിയറ്ററുകളിലേക്ക്
Wednesday, February 6, 2019 4:16 PM IST
കാമറയ്ക്കു മു​ന്നി​ലും പി​ന്നി​ലു​മാ​യി നാ​ൽ​പ്പ​തോ​ളം പുതുമുഖങ്ങൾ അ​ണി​നി​ര​ന്നി​രിക്കുന്ന തേരോട്ടം എന്ന ചിത്രം വ്യാഴാഴ്ച തീയറ്ററുകളിലെത്തും. നവാഗതനായ പ്ര​ദീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നാണ് ചിത്രം സം​വി​ധാ​നം ചെയ്യുന്നത്. യദുകൃ​ഷ്ണ​ൻ ക​ഥ​യും സം​ഭാ​ഷ​ണ​വും ശെ​ൽ​വ​നാ​രാ​യ​ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു. പ്ര​ദീ​ഷ്, സു​ഭാ​ഷ് എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് ല​ത്തീ​ഫ് മു​ല്ല​ശേ​രി, സു​ഭാ​ഷ്-​ജെ​റി​ൻ-​സ്പി​ന്നി (സൗ​ത്ത് സൈ​ഡ് 13) എ​ന്നി​വ​ർ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. ​ശ്രീ ചി​ത്തി​ര മീ​ഡി​യയു​ടെ ബാ​ന​റി​ൽ സ​ഞ്ജീ​വ് ജ​നാ​ർ​ദ​ന​ൻ ആണ് തേരോട്ടം നി​ർ​മി​ക്കു​ന്നത്.

പു​തു​മു​ഖ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​സ​ർ, ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ്, റോ​ണി ജോ​സ​ഫ്, ജ​യ​സ് റെ​ജി, ഹ​രി​ലാ​ൽ, ഐ​ശ്വ​ര്യ പ്ര​ശാ​ന്ത്, ലീ​ന ജോ​സ​ഫ്, വി​നീ​ത, ജ​യ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കോ​മ​ഡി​ക്കും സം​ഗീ​ത​ത്തി​നും സാ​ഹ​സി​ക​ത​യ്ക്കും ആ​ക്ഷ​നും ഒ​രു​പോ​ലെ പ്രാ​ധാന്യം ന​ൽ​കിയാണ് തേരോട്ടം ഒരുക്കിയിരിക്കുന്നത്. ക​ട്ട​പ്പ​ന,വാ​ഗ​മ​ണ്‍, കാ​യം​കു​ളം,ആ​ല​പ്പു​ഴ,ച​ങ്ങ​നാശേരി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സിനിമയുടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.